പഞ്ചവർണ്ണങ്ങളിൽ ഒഴുകുന്ന നദി; അവിശ്വസനീയ കാഴ്ച- ടൂറിസ്റ്റുകളെ നിരോധിച്ച കാനോ ക്രിസ്റ്റൽസ്

62.1 മൈൽ നീളമുള്ള ഒരു നദി ഒഴുകുന്നത് പലനിറങ്ങൾ ഇടകലർന്നാണ്. പലരും ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ മുൻപുതന്നെ കണ്ടിട്ടുണ്ടാകാം. അവിശ്വസനീയമായ ഒരു കാഴ്ച ആയതിനാൽ പലരും ഇത് വിശ്വസിച്ചിട്ടുമുണ്ടാകില്ല. എന്നാൽ , ഈ നദി കൊളംബിയയിലെ മെറ്റാ പ്രവിശ്യയിലെ സെറാനിയ ഡി ലാ മകരേന ദേശീയ ഉദ്യാനത്തിലാണ് ഉള്ളത്. “അഞ്ച് നിറങ്ങളുടെ നദി” എന്നറിയപ്പെടുന്ന കാനോ ക്രിസ്റ്റൽസ് എന്നത് ഒരു സത്യമായ കാഴ്ച്ചയാണ്!
ഈ ‘ലിക്വിഡ് റെയിൻബോ’ തെക്കേ അമേരിക്കൻ രാജ്യത്തിന്റെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നാണ്. സാഹചര്യങ്ങൾ അനുകൂലമാകുണ്ണ മാസങ്ങളിൽ നദിയുടെ അടിത്തടം കടും ചുവപ്പും മഞ്ഞയും പച്ചയും നീലയും കറുപ്പും നിറഞ്ഞതായി കാണാൻ സാധിക്കും. മെയ് പകുതി മുതലും ചിലപ്പോൾ ഡിസംബർ വരെയും നിറങ്ങൾ കാണാൻ കഴിയുമെങ്കിലും, ജൂൺ, നവംബർ മാസങ്ങളിലാണ് അവ ഏറ്റവും തിളക്കമുള്ളത്. നിറങ്ങൾ ഇടകലർന്ന് ഒഴുകുന്നതായി കാണാൻ സാധിക്കും.

ഈ നദി വളരെ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. കാൽനടയായും കുതിരപ്പുറത്തും കഴുതപ്പുറത്തും മാത്രമേ നിങ്ങൾക്ക് അവിടെയെത്താൻ കഴിയൂ. പക്ഷേ ഇതൊന്നും ഇവിടേക്കുള്ള വിനോദസഞ്ചാരികളെ തടയുന്നില്ല. എന്നാൽ, നടിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നതിനാൽ ഇടക്കാലത്ത് സഞ്ചാരികളെ ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഓവർ ടൂറിസമാണ് ഇവിടെ വില്ലനായത്. ഇപ്പോൾ പ്രവേശനം വീണ്ടും ആരംഭിച്ചിട്ടുണ്ട്, പക്ഷേ ന്യായമായ പരിധിക്കുള്ളിൽ ആണെന്ന് മാത്രം.
ഈ നദിയുടെ നിറപ്പകിട്ടിന് പിന്നിൽ നദിക്കടിയിലുള്ള ചെടികളാണ്. നദിയിലെ ജലസസ്യങ്ങളുടെ പ്രത്യുത്പാദന പ്രക്രിയയിൽ ആണ് നിറങ്ങൾ ഉല്പാദിക്കപ്പെടുന്നത്. അവയെ മക്കറേനിയ ക്ലാവിഗേര എന്ന് വിളിക്കുന്നു.നദിയിലെ ജലസസ്യങ്ങളുടെ പ്രത്യുത്പാദന പ്രക്രിയയിൽ നിറങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു, അവയെ മക്കറേനിയ ക്ലാവിഗേര എന്ന് വിളിക്കുന്നു.

മഴക്കാലത്ത് നദി വേഗതയോടെ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു, അതായത് ആ സമയത്ത് നദീതടത്തിലെ ചെടികളിൽ സൂര്യപ്രകാശം എത്തുന്നില്ല. അതുപോലെ വരൾച്ചയിൽ ചെടികൾക്ക് താങ്ങാൻ ആവശ്യമായ വെള്ളം ലഭിക്കില്ല. അതിനാൽ ഈ കാഴ്ച കാണാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് പൂവ് ഏറ്റവും കൂടുതൽ ദൃശ്യമാകുന്ന മാസങ്ങളിൽ ദേശീയ ഉദ്യാനത്തിലേക്ക് പോകണം.
Read Also: രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം
ലോകത്ത് മറ്റൊരിടത്തും സംഭവിക്കാത്ത പ്രതിഭാസമാണിത്. ആൻഡീസ് പർവതനിരകളും ആമസോൺ, ഒറിനോകോ തടങ്ങളും സംഗമിക്കുന്ന ഈ പ്രദേശം തന്നെ ജൈവവൈവിധ്യത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്. കൂടാതെ നിരവധി പ്രാദേശിക ജീവജാലങ്ങളുടെ ആവാസ കേന്ദ്രവുമാണ്.
Story highlights- colombia’s spectacular river Caño Cristales