ഇനി വെബ് സീരിസ് ലോകത്തേക്ക്; ദുൽഖർ വേഷമിട്ട ‘ഗൺസ് ആൻഡ് ഗുലാബ്സ്’ ട്രെയ്ലർ
ആരാധകരുടെ കാര്യത്തിൽ അതിരുകളില്ലെന്ന് തെളിയിച്ച നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നായകനായി വേഷമിട്ട ദുൽഖർ പാൻ ഇന്ത്യൻ താരം എന്ന നിലയിൽ വിജയഗാഥ രചിക്കുകയാണ്. ഇപ്പോഴിതാ, താരം വെബ് സീരിസ് രംഗത്തേക്കും ചുവടുവെച്ചുകഴിഞ്ഞു. ഫിലിം മേക്കർ ജോഡികളായ ‘രാജ് & ഡികെ’ എന്നറിയപ്പെടുന്ന രാജ് നിഡിമോരുവും കൃഷ്ണ ഡികെയും ചേർന്ന് സംവിധാനം ചെയ്ത ‘ഗൺസ് & ഗുലാബ്സ്’ എന്ന വെബ് സീരിസിലൂടെയാണ് ദുൽഖർ തുടക്കമിടുന്നത്. വെബ് സീരിസിന്റെ ട്രെയ്ലർ എത്തി.
2023 ഓഗസ്റ്റ് 18 ന് നെറ്റ്ഫ്ലിക്സിൽ ഷോ പ്രീമിയർ ചെയ്യും. ഇത് ഹിന്ദിയിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളിലും റിലീസ് ചെയ്യും. ദുൽഖർ സൽമാനൊപ്പം പ്രശസ്ത ബോളിവുഡ് താരം രാജ്കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും പരമ്പരയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Read also: മസാലദോശയ്ക്കൊപ്പം സാമ്പാർ നൽകിയില്ല; പിഴയായി 3500 രൂപ നൽകാൻ കോടതി
റിപ്പോർട്ടുകൾ പ്രകാരം, ‘ഗൺസ് & ഗുലാബ്സ്’ 90-കളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. കുറ്റകൃത്യത്തെയും പ്രണയത്തെയും ചുറ്റിപ്പറ്റിയാണെന്ന് പറയപ്പെടുന്നു. സീരീസ് ഉടൻ നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യും.അതേസമയം, ദുൽഖർ സൽമാൻ നായകനായി ‘കിംഗ് ഓഫ് കൊത്ത’, ‘ഓതിരം കടകം’, ‘ചുപ്പ്’, ‘വാൻ’ തുടങ്ങിയ നിരവധി പ്രോജക്ടുകളുണ്ട്.
Story highlights- guns and gulabs trailer