ഭക്ഷണത്തോടുള്ള വിമുഖത മാറ്റാം; ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്കായി ആരോഗ്യകരമായ ഡയറ്റ് ഇതാ..
കുഞ്ഞുങ്ങളെ ആഹാരം കഴിപ്പിക്കുന്നത് വളരെ പണിപ്പെട്ടൊരു കാര്യമാണ്. ഒരു പ്രായം വരെ അവർ ആഹാരങ്ങളോട് കാണിക്കുന്ന വിമുഖത എല്ലാ മാതാപിതാക്കൾക്കും തലവേദന സൃഷ്ടിക്കാറുണ്ട്. ഇതേതുടർന്ന് വളർച്ചയുടെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കുട്ടികൾ അഭിമുഖീകരിക്കുമ്പോഴാണ് ഇവ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചില കുട്ടികൾ തെരെഞ്ഞെടുത്തത് മാത്രം കഴിക്കുമ്പോൾ എന്തും കഴിച്ച് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കുട്ടികളുമുണ്ട്. അതിനാൽ തന്നെ മക്കളുടെ ഭക്ഷണക്രമം മാതാപിതാക്കൾക്ക് വലിയ ടെൻഷൻ ആണ്. അതിനാൽ, ഇനിമുതൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണ ഡയറ്റ് ഇങ്ങനെയൊന്നു പിന്തുടർന്ന് നോക്കു..
മിക്ക കുട്ടികളും സ്വാഭാവികമായും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരല്ല. ബർഗറുകളും കേക്കും തുടങ്ങി ജങ്ക് ഫുഡിനോടാണ് അവർക്ക് പ്രിയം. പക്ഷേ അവരെ ആരോഗ്യകരമായ ഭക്ഷണം ഇഷ്ടപ്പെടാനും ആരോഗ്യകരമായ ഓപ്ഷനുകൾ സ്വയം തിരഞ്ഞെടുക്കാനും ഈ രീതിയിലൂടെ പരിചയപ്പെടുത്താം. നിങ്ങളുടെ കുട്ടികൾ നന്നായി ഭക്ഷണം കഴിക്കുന്നവരോ, അല്ലെങ്കിൽ പിഞ്ചുകുട്ടികളോ, പച്ചക്കറികളേക്കാൾ ജങ്ക് ഇഷ്ടപ്പെടുന്നവരോ ആണെങ്കിൽ, അവരെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പഠിപ്പിക്കാനിതാ, എളുപ്പവഴി.
കൂടുതൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ തന്നെ പകുതിയോളം ആരോഗ്യം ഒപ്പമുണ്ടാകും. നമുക്ക് എത്ര പഴങ്ങളും പച്ചക്കറികളും ആവശ്യമാണെന്ന് കണ്ടെത്താൻ വ്യത്യസ്ത മാർഗങ്ങളുണ്ട്. നമ്മൾ കഴിക്കുന്നതിന്റെ പകുതിയും പഴങ്ങളും പച്ചക്കറികളും ആയിരിക്കണം.പഴത്തേക്കാൾ അൽപ്പം കൂടുതൽ പച്ചക്കറികളായിരുന്നാൽ നല്ലത്.
ബാക്കി പകുതി ധാന്യങ്ങളും പ്രോട്ടീനും കൊണ്ട് നിറയ്ക്കണം. പ്രോട്ടീനേക്കാൾ അൽപ്പം കൂടുതൽ ധാന്യങ്ങൾ ആണ് ആവശ്യം. ചോറ്, ബ്രൗൺ ബ്രെഡ് തുടങ്ങിയവയൊക്കയാണ് ഉദാഹരണം. റെഡ് മീറ്റും സംസ്കരിച്ച മാംസവും അമിതമായി കഴിക്കരുത്. പകരം, മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. മീനിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ വളരെ മികച്ചതാണ്.
കൂടുതൽ ഡയറി ഉത്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പാല് കുടിക്കുന്നത് ഉത്തമമാണ്. എന്നാൽ, എല്ലാ കുട്ടികൾക്കും പാല് അത്ര ഇഷ്ടമായിരിക്കില്ല. അതിന് പകരമായി അവർക്ക് തൈരോ ചീസോ നൽകാം. എന്നാൽ കുട്ടി പാൽ കുടിക്കുന്ന ആളാണെങ്കിൽ, 2-3 കപ്പ് ഡയറി (പ്രായം അനുസരിച്ച്) കഴിക്കുന്നത് നല്ലതാണ്.
Read Also: മകനാണ് പൈലറ്റ് എന്നറിയാതെ യാത്രക്കെത്തിയ അമ്മയ്ക്കായി കാത്തിരുന്ന സർപ്രൈസ്- വൈകാരികമായ നിമിഷം
വെള്ളം നന്നായി കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിനുള്ള മികച്ച മാർഗങ്ങൾ തേടുക. ഉണങ്ങിയ പഴങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ ലഘുഭക്ഷണമായി കഴിപ്പിക്കാൻ ശ്രമിക്കുക. മധുരപലഹാരങ്ങൾ, മിഠായികൾ, പുഡ്ഡിംഗുകൾ, ഐസ്ക്രീം എന്നിവയൊക്കെ മിതമായി മാത്രം നൽകുക.
Story highlights- healthy diet for kids