എന്താണ് ഹൈപ്പോ തൈറോയിഡിസം?- ലക്ഷണങ്ങൾ തിരിച്ചറിയാം

August 18, 2023

തൈറോയിഡ് പ്രശ്നങ്ങൾ വളരെയധികം സാധാരണമായിക്കഴിഞ്ഞു. ജീവിതശൈലിയുടെ ഭാഗമായി തൈറോയ്ഡ് രോഗം വരുന്നവരാണ് അധികവും. വിവിധ തരത്തിലാണ് തൈറോയിഡ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അമിതമായി ശരീരഭാരം വർധിപ്പിക്കുകയോ ചിലപ്പോഴൊക്കെ തീർത്തും ശരീര ഭാരം നഷ്ടപെടുത്തുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. നിങ്ങളുടെ തൈറോയിഡ് പ്രവർത്തനരഹിതവും ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ഹോർമോണുകൾ ഉൽ‌പാദിപ്പിക്കാത്തതുമായ അവസ്ഥയാണിത്.

പലപ്പോഴും ഇത് അയോഡിൻറെ കുറവു കാരണമാകാം. രോഗത്തിന്റെ യഥാർത്ഥ കാരണം അജ്ഞാതമാണെങ്കിലും, ഗർഭധാരണം ഒരു കാരണമാകാം. കൂടാതെ, നാല്പതുകഴിഞ്ഞ സ്ത്രീകളിലും ഈ അവസ്ഥ കണ്ടുവരാറുണ്ട് . ഒട്ടുമിക്ക സ്ത്രീകൾക്കും പ്രസവശേഷം തൈറോയിഡ് പ്രശ്നനങ്ങൾ ഉണ്ടാകാം. തൈറോയിഡ്​ ഗ്രന്ഥി ഉത്​പാദിപ്പിക്കുന്ന ടി3, ടി4 ഹോർമോണുകൾ കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ് ഹൈപ്പോ തൈറോയിഡിസം.

ക്ഷീണം, മൂഡ് മാറുന്നു,ഓർമക്കുറവ്, ശരീരഭാരം, വിഷാദം, പേശികളുടെ ഞെരുക്കവും വേദനയും,പേശികളുടെ ബലഹീനത, രക്തസമ്മർദ്ദം കൂടുന്നു, ഉയർന്ന കൊളസ്ട്രോൾ, കാലിന്റെ വീക്കം’ കാഴ്ചക്കുറവ്, തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ,വരണ്ട മുടിയും ചർമ്മവും,മുടി കൊഴിച്ചിൽ, മലബന്ധം എന്നിവയൊക്കെയാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ.

ഹോർമോൺ ഗുളികകൾ കഴിക്കുന്നതും അയഡിന്‍റെ കുറവ് നികത്താനായുള്ള ഭക്ഷണക്രമവുമാണ് ഈ അവസ്ഥ മറികടക്കാനുള്ള മാർഗം. വിറ്റാമിൻ ഡി അടങ്ങിയ പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്​. പൊതുവെ പെട്ടെന്ന് തിരിച്ചറിയാനാവുന്ന ലക്ഷണങ്ങൾ പരിചയപ്പെടാം.

Read also: സൈബർ കുറ്റകൃത്യങ്ങൾ വളരെ വേഗത്തിൽ റിപ്പോർട്ട് ചെയ്യാം

കഴുത്തിലെ മുഴ, പാരമ്പര്യം, രക്തത്തിലെ കൊഴുപ്പ്. കഴുത്തിൽ നീരുകെട്ടി മുഴയാകുന്നത് തൈറോയിഡിന്റെ പ്രധാന ലക്ഷണമാണ്. പാരമ്പര്യമായി തൈറോയിഡ് ഉണ്ടെങ്കിൽ പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്. രക്ത പരിശോധനയിൽ ശരീരത്തിൽ കൊഴുപ്പിന്‍റെ അളവ്​ കൂടുതലാണെന്ന് അറിഞ്ഞപ്പോർ മുതൽ ആഹാര ക്രമീകരണവും മരുന്നും ഉണ്ടായിട്ടും കുറയുന്നില്ലെങ്കിൽ അത്​ ഹൈപ്പോ തൈറോയ്ഡിസമാണെന്ന്​ സംശയിക്കാവുന്നതാണ്.

Story highlights- hypothyroid symptoms