ദുൽഖർ ജപ്പാനിലും താരമാണ്; കിംഗ് ഓഫ് കൊത്തയിലെ ഗാനത്തിന് ചുവടുവെച്ച് ജാപ്പനീസ് നർത്തകർ

August 15, 2023

ആരാധകരുടെ കാര്യത്തിൽ അതിരുകളില്ലെന്ന് തെളിയിച്ച നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നായകനായി വേഷമിട്ട ദുൽഖർ പാൻ ഇന്ത്യൻ താരം എന്ന നിലയിൽ വിജയഗാഥ രചിക്കുകയാണ്. ഇപ്പോഴിതാ, ജപ്പാനിലും തനിക്ക് ആരാധകരുണ്ടെന്ന് ദുൽഖർ തെളിയിച്ചിരിക്കുകയാണ്. നടന്റെ ഏറ്റവും പുതിയ റിലീസായ കിംഗ് ഓഫ് കൊത്തയിലെ ‘കലാപക്കാരാ..’ എന്ന ഗാനത്തിന് ഒരുകൂട്ടം ജാപ്പനീസ് നർത്തകർ ചുവടുവയ്ക്കുകയാണ്.

മുൻപും ഇവർ ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടുവച്ച് ശ്രദ്ധനേടിയിട്ടുണ്ട്. ഒരുകൂട്ടം ജാപ്പനീസ് നർത്തകർ അടുത്തിടെ ‘ആർആർആർ’ എന്ന സിനിമയിലെ ഗാനത്തിന് ചുവടുവെച്ചതും ഹിറ്റായി മാറിയിരുന്നു. ഒമ്പത് പേരടങ്ങുന്ന ഒരു സംഘം ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും വേഷം ധരിച്ച് ജപ്പാനിലെ ഒരു വേദിയിൽ ‘നാട്ടു നാട്ടു’ ഗാനത്തിന് നൃത്തം ചെയ്യുകയാണ്. നർത്തകർ ഇന്ത്യയുടെ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു.അവരുടെ നീക്കങ്ങൾ വളരെ മനോഹരമാണ്.ഇപ്പോൾ വൈറലായ വിഡിയോയിൽ, നർത്തകർ ചടുലമായ ചുവടുകളുമായിഅമ്പരപ്പിക്കുകയാണ്.

Read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!

ഇവർ വിജയ് ഗാനങ്ങൾക്കും ചുവടുവച്ച് ശ്രദ്ധനേടിയിരുന്നു. ആർആർആർ എന്ന സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഇത്രയധികം ജനപ്രിയമായതിന് പിന്നിൽ ഇവരുമുണ്ട്. ഓസ്‌കാർ അവാർഡ് നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിനൊപ്പം ഇരുവരും നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. രാം ചരണിന്റെയും ജൂനിയർ എൻ‌ടി‌ആറിന്റെയും ചുവടുകൾ ഏകോപിപ്പിച്ച് അതേവേഷത്തിലാണ് ഇരുവരും ചുവടുവയ്ക്കുന്നത്.

Story highlights- japanese dancers grooves for king of kotha song