ഇതാണ് ‘പവർ പാക്ക്’ പ്രകടനം- ‘കാവാലാ’യ്ക്ക് ചടുലമായ ചുവടുകളുമായി ഉഗാണ്ടയിലെ കുഞ്ഞുങ്ങൾ
തമന്ന ഭാട്ടിയയും രജനികാന്തും അഭിനയിക്കുന്ന ‘ജയിലർ’ എന്ന സിനിമയിലെ ഗാനം ‘കാവാല’ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമന്നയുടെ ചുവടുകളാണ് ആളുകളിൽ ആവേശം പകരുന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ഹിറ്റ് നമ്പറിനൊപ്പം അവരുടെ ചുവടുകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ, കടൽകടന്ന് പാട്ടിന് സ്വീകാര്യത ലഭിച്ചതിന്റെ നേർകാഴ്ച ശ്രദ്ധേയമാകുകയാണ്. ഉഗാണ്ടയിൽ നിന്നുള്ള ഒരു കൂട്ടം കുട്ടികൾ ‘കാവാലാ’ എന്ന ജനപ്രിയഗാനത്തിന് നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്.
ജനപ്രിയ ഗാനത്തിന്റെ ഗായികമാരിൽ ഒരാളായ ശിൽപ റാവു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഹൃദയസ്പർശിയായ വിഡിയോ പങ്കുവെച്ചു. വിഡിയോയിൽ ബാഴ്സലോണ ജേഴ്സി ധരിച്ച കുട്ടികൾ, ഒരു കെട്ടിടത്തിന് മുന്നിൽ നിന്ന് മികച്ച ഭാവങ്ങളോടും വിശാലമായ പുഞ്ചിരിയോടും കൂടി അവരുടെ മികച്ച നൃത്തച്ചുവടുകൾ പ്രദർശിപ്പിക്കുന്നു. ‘ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു എഫ്സി ബാഴ്സലോണ’ എന്ന് കുട്ടികൾ ആവേശത്തോടെ വിളിച്ചുപറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
Read Also: ഓണാവധിയ്ക്ക് ദൂരയാത്രകൾക്ക് ഒരുങ്ങിയോ? വീടുപൂട്ടി ഇറങ്ങും മുൻപ് ഇക്കാര്യംകൂടി ഓർക്കുക!
നന്ദി പ്രകടിപ്പിച്ചുകൊണ്ട് ശിൽപ റാവു എഴുതി, “നിങ്ങൾ വളരെ ഗംഭീരരാണ്, എന്റെ പാട്ടിന് നൃത്തം ചെയ്തതിന് നന്ദി. ആഫ്രിക്കയിലെ എല്ലാ പ്രിയപ്പെട്ട ആളുകൾക്കും എന്റെ സ്നേഹം അയയ്ക്കുന്നു. നിങ്ങൾ എന്റെ ദിവസം മനോഹരമാക്കി’. നെൽസൺ സംവിധാനം ചെയ്ത ജയ്ലർ എന്ന ചിത്രത്തിലേതാണ് ഹിറ്റായ ഗാനം. ഗസ്റ്റ് വേഷത്തിൽ മോഹൻലാൽ ചിത്രത്തിൽ എത്തിയിരുന്നു. മോഹൻലാലിൻറെ ലുക്കും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും കൂടി ചേർന്ന് പ്രേക്ഷകർക്ക് ആഘോഷമാണ് ലഭിച്ചത്.
Story highlights- kaavaala dance by uganda children