‘ജുംകാ..’ തരംഗത്തിനൊപ്പം ടാൻസാനിയൻ സഹോദരങ്ങളും- ചുവടുവെച്ച് കിലി പോളും നീമയും

August 12, 2023

ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധനേടിയ ടാൻസാനിയൻ താരങ്ങളാണ് കിലി പോളും സഹോദരി നീമ പോളും. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് ഹിറ്റ ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ചുവടുവെച്ചുമൊക്കെ ആണ് ഇവരുടെ തുടക്കം. ബോളിവുഡ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തതോടെയാണ് ഇരുവരും ലോകശ്രദ്ധനേടിയത്. ഒട്ടേറെ ആരാധകർ ഇപ്പോൾ ഇന്ത്യയിൽ കിലി പോളിനും നീമയ്ക്കുമുണ്ട്. മൻ കീ ബാത്തിൽ ഇരുവരെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ബോളിവുഡിലെ പുത്തൻ ഹിറ്റായ ‘ജുംകാ..’ ഗാനത്തിന് ഇരുവരും ചുവടുവയ്ക്കുകയാണ്.

‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയിലെ ഗാനമായ ‘വാട്ട് ജുംകാ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. റാണി എന്ന കഥാപാത്രമായി ആലിയ ഭട്ട് എത്തുമ്പോൾ റോക്കിയായി രൺവീർ സിംഗ് അഭിനയിക്കുന്നു. ഈ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. ഒട്ടേറെ സിനിമാതാരങ്ങൾ ഗാനത്തിന് ചുവടുവെച്ചു. 

പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് ഹിറ്റ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ചുവടുവെച്ചുമൊക്കെ ആണ് ഇവരുടെ തുടക്കം. ബോളിവുഡ് ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തതോടെയാണ് ഇരുവരും ലോകശ്രദ്ധനേടിയത്. ഒട്ടേറെ ആരാധകർ ഇപ്പോൾ ഇന്ത്യയിൽ കിലി പോളിനും നീമയ്ക്കുമുണ്ട്. 

Read Also: രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം

അതേസമയം, റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുകയും മുതിർന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ മരണശേഷം അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തതിനായിരുന്നു ജനപ്രിയ റീൽസ് ഉപയോക്താക്കളായ കിലി പോളിനെയും നീമ പോളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. തന്റെ ‘മൻ കീ ബാത്ത്’ പരിപാടിയുടെ 86-ാമത് എഡിഷനിലാണ് ടാൻസാനിയൻ സഹോദരങ്ങളെ കുറിച്ച് അദ്ദേഹം പരാമർശം നടത്തിയത്.അടുത്തിടെ കിലി പോളിനെ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആദരിച്ചിരുന്നു.

Story highlights- Kili paul dance for jhumka