നാമജപത്തിന്റെ ട്യൂണും സ്റ്റൈലും മാറിയപ്പോൾ; രസികൻ വിഡിയോ
രസകരവും കൗതുകം നിറയ്ക്കുന്നതുമായ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വളരെ വേഗത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിയ്ക്കുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു കാഴ്ചയാണ്.
ഇത് കേരളത്തിൽ നിന്നുള്ളതാണ് എന്നതാണ് ശ്രദ്ധേയം. വളരെ സ്റ്റൈലായി നാമം ജപിക്കുന്ന കുട്ടിയാണ് വിഡിയോയിൽ ഉള്ളത്. രാമനാമത്തിന്റെ ട്യൂൺ മാറ്റി വെസ്റ്റേൺ സ്റ്റൈലിൽ ചുവടുവെച്ചുകൊണ്ട് നിലവിളക്കിന്റെ മുന്നിൽ നിൽക്കുകയാണ് ഒരു കുറുമ്പി. വളരെ രസകരമാണ് ഈ കാഴ്ച. അതേസമയം, ഇങ്ങനെ നിരവധി വിഡിയോകൾ പ്രചരിക്കാറുണ്ട്.
Read Also: മക്കളുടെ റിഹേഴ്സലിനിടയിൽ അമ്മമാർ താരമായപ്പോൾ; കട്ടുറുമ്പിലെ കുട്ടിക്കുറുമ്പുകളുടെ അമ്മമാരുടെ നൃത്തം
ധോൾ ബീറ്റുകൾക്കൊപ്പം ചുവടുവയ്ക്കുന്ന രണ്ടുപെൺകുട്ടികളുടെ വിഡിയോയാണ് മുൻപ് വൈറലായി മാറിയത്. വിഡിയോയിൽ പെൺകുട്ടികളിലൊരാൾ എഴുന്നേറ്റ് നിന്ന് ധോൾ ബീറ്റുകൾക്ക് ചുവടുവയ്ക്കുന്നത് കാണാം. സംഗീതം ഉച്ചത്തിലാകുമ്പോൾ, തന്നോടൊപ്പം ചേരാൻ മുതിർന്ന കുട്ടി കൊച്ചുകുട്ടിയെ വിളിക്കുന്നു. സന്തോഷകരമായ ഈ കാഴ്ച ഇപ്പോൾ 40 ലക്ഷത്തിലധികം ലൈക്കുകളും 40 ദശലക്ഷത്തിനടുത്ത് കാഴ്ചകളും നേടിയിരിക്കുകയാണ്.
Story highlights- little girl’s funny prayer