ഒരു കുഞ്ഞിടവേളയ്ക്ക് ശേഷം കൂട്ടുകാർ പരസ്പരം കണ്ടുമുട്ടിയപ്പോൾ- സ്നേഹംനിറഞ്ഞൊരു കാഴ്ച

August 19, 2023

സൗഹൃദങ്ങൾ എന്നും പ്രത്യേകതകൾ നിറഞ്ഞതാണ്. പുതുമ നഷ്ടമാകാതെ ഓരോ കാഴ്ച്ചയിലും കൂടുതൽ കരുത്തുപകർന്ന് തളർന്നുപോകേണ്ട വേളകളിൽ താങ്ങായി സൗഹൃദങ്ങൾ നിലനിൽക്കുന്നു. ചെറുപ്പത്തിലായാലും മുതിർന്നാലും സുഹൃത്ബന്ധങ്ങൾ എല്ലാവർക്കും വലുതാണ്. ഇപ്പോഴിതാ, ഊഷ്‌മളമായ ഒരു സൗഹൃദക്കാഴ്ച ശ്രദ്ദേയമാകുകയാണ്.

വളരെ നാളുകൾക്ക് ശേഷം ഒരു കൊച്ചു പെൺകുട്ടി തന്റെ ഉറ്റസുഹൃത്തിനെ കണ്ടുമുട്ടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. രണ്ട് മാസത്തിന് ശേഷം തന്റെ ഉറ്റസുഹൃത്ത് ഒലിവറിനെ കണ്ടുമുട്ടിയ എറിൻ എന്ന കൊച്ചു പെൺകുട്ടിയാണ് വിഡിയോയിലുള്ളത്. ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും.

വൈറലായ വിഡിയോയിൽ, എറിൻ തന്റെ സുഹൃത്ത് ഒലിവറിന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തുകൊണ്ട് അഭിവാദ്യം ചെയ്യുന്നത് കാണാം. ഇരുവരും തമ്മിലുള്ള സംഭാഷണവും വളരെ രസകരമാണ്. ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത നഷ്ടമായി വഴിയുന്ന കാലമാണിത്. പരസ്പരം കണ്ടാൽ ഒരേവീട്ടിലുള്ളവർ പോലും ചിരിക്കാത്ത അവസ്ഥയുള്ള, അയൽപക്കത്ത് ആരാണ് താമസിക്കുന്നതെന്ന് അറിയാത്ത ഒരു കാലമാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം കാഴ്ച്ചകൾ ശ്രദ്ധേയമാകുന്നത്.

Read also: അടുത്തടുത്തായി പലനിറങ്ങളിലുള്ള മൂന്നു തടാകങ്ങൾ; ആത്മാക്കളുടെ വിശ്രമകേന്ദ്രം- ദുരൂഹതയുടെ കെലിമുട്ടു പർവ്വതം

കുഞ്ഞുകുട്ടികളുടെ നിഷ്കളങ്കമായ ചിരിയും വർത്തമാനങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അതുപോലെ തന്നെയാണ് മൃഗങ്ങൾക്കിടയിലെ സൗഹൃദവും. മനുഷ്യരുടെ പ്രവർത്തികൾ അതിരുവിടുമ്പോൾ സൗഹൃദം കൊണ്ട് ഹൃദയം കവരുകയാണ് മൃഗങ്ങൾ. മൃഗങ്ങൾ കാണിക്കുന്ന സ്നേഹവും കരുണയുമൊന്നും അത്രത്തോളം ഒരു മനുഷ്യനിലുമില്ല. ഇപ്പോൾ ഒരു നായയും കുരങ്ങും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു.

Story highlights- Little girl’s reaction as she meets her friend