ഏഷ്യൻ പെയിന്റ്‌സും അപ്പെക്സ് ഫ്ലോർ ഗാർഡും സംയുക്തമായി കോഴിക്കോടൻ മണ്ണിലൊരുക്കിയ നാൽപതിനായിരം സ്‌ക്വയർഫീറ്റ് ഭീമൻ പൂക്കളത്തിന് ലോക റെക്കോർഡ്!

August 27, 2023

ഏഷ്യൻ പെയിന്റ്‌സും അപ്പെക്സ് ഫ്ലോർ ഗാർഡും സംയുക്തമായി കോഴിക്കോടൻ മണ്ണിലൊരുക്കിയ നാൽപതിനായിരം സ്‌ക്വയർഫീറ്റ് ഭീമൻ പൂക്കളത്തിന് ലോക റെക്കോർഡ്. ഫ്‌ളവേഴ്‌സിന്റെ പിന്തുണയോടെ ലോകത്തെ ഏറ്റവും വലിയ പൂക്കളമാണ് കേരളത്തിൽ ഒരുക്കിയത്. കോഴിക്കോട് ട്രേഡ് സെന്ററിൽ മൂന്നു മണിക്കൂർ കൊണ്ടാണ് ഇത്രയും ഭീമൻ പൂക്കളം ഒരുങ്ങിയത്.

ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ആണ് പൂക്കളം നേടിയത്. ഒപ്പം ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടാനുള്ള ശ്രമം വിജയകരമായി. ഇത്രയും വലിയൊരു വിജയം കരസ്ഥമാക്കിയ ഏഷ്യൻ പെയിന്റ്‌സ് അപ്പെക്സ് ഫ്ലോർ ഗാർഡ് അഭിനന്ദന പ്രവാഹങ്ങളുടെ നിറവിലാണ്.

Read Also: ‘ഞങ്ങളുടെ ഓണം ഇവിടെ തുടങ്ങുകയായി, ഉയിരിനും ഉലകത്തിനും ഒപ്പം’- കുടുംബചിത്രവുമായി വിഘ്‌നേഷ് ശിവൻ

കോഴിക്കോട് ട്രേഡ് സെന്ററിലാണ് മെഗാ പൂക്കളം ഒരുങ്ങിയത്. ഏഷ്യൻ പെയിന്റ്‌സ് അപ്പെക്സ് ഫ്ലോർ ഗാർഡ് മെഗാ പൂക്കളം ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് ട്രേഡ് സെന്ററിൽ ഒരുക്കിയത്. ആഗസ്റ്റ് 20 അത്തം ദിനത്തിൽ 40000 സ്‌ക്വയർ ഫീറ്റിലാണ് മലയാളികളെ ആവേശം കൊള്ളിക്കാനും ഓണക്കാലത്തിന് മാറ്റുകൂട്ടാനും ഭീമൻ പൂക്കളം ഒരുങ്ങിയത്.

Story highlights- mega pookkalam by asian paints apex floor guard