ജയിലറിൽ തരംഗമായ ആ സിംഗിൾ ഷോട്ട് മോഹൻലാൽ സീൻ- നേരിട്ടുകണ്ട അനുഭവം പങ്കുവെച്ച് അനീഷ് ഉപാസന

August 17, 2023

ജയിലർ സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തി വിസ്മയിപ്പിച്ച തരംഗം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. മിനിറ്റുകൾ മാത്രം വന്നുപോയ ആ ഗസ്റ്റ് അപ്പിയറൻസ് തിയേറ്ററിൽ ആവേശം വിതറി. മോഹൻലാലിനൊപ്പം അനിരുദ്ധിന്റെ മ്യൂസിക് കൂടി ആയപ്പോൾ ആവേശം ഇരട്ടിയായി. ഇപ്പോഴിതാ, എല്ലാവരും തിയേറ്ററിൽ കണ്ട ക്ലൈമാക്സ് രംഗത്തിലെ മോഹൻലാലിൻറെ എൻട്രി, നേരിൽ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന. മോഹൻലാലിനെ കാണാൻ സെറ്റിൽ പോയതാണ് അനീഷ്. അപ്പോഴായിരുന്നു ക്ലൈമാക്സ് ഷൂട്ട്.

അനീഷ് ഉപാസനയുടെ വാക്കുകൾ;

അസിസ്റ്റന്റ് ഡിറക്റ്റർ ലാൽ സാറിനെ വിളിക്കാൻ കാരവന്റെ അടുത്തെത്തിയപ്പോൾ ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഞാൻ അയാളോട് ചോദിച്ചു..
“പൊളിക്കില്ലേ..??“
അവനൊന്ന് ചിരിച്ചു.
എനിക്കൊന്നും മനസ്സിലായില്ല
പെട്ടെന്ന് കാരവനിൽ നിന്നും ഇറങ്ങിയ ലാൽ സാർ..
“ഉപാസന പോയില്ലേ..??“
“ഇല്ല സാർ..സാറിനെയൊന്ന് ഈ ഡ്രസ്സിൽ കണ്ടിട്ട് പോകാന്ന് കരുതി..“
”കണ്ടില്ലേ…എങ്ങനെയുണ്ട്…?”
“സാർ..ഒരു രക്ഷേം ഇല്ല…“
മറുപടിയെന്നോണം ഒരു ചെറിയ പുഞ്ചിരി..
പിന്നെ നേരെ ഷോട്ടിലേക്ക്…
ഒരു തുറസ്സായ സ്ഥലം
പൊരി വെയിൽ
..ഏകദേശം 4 ക്യാമറകൾ.
ലാൽ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്..
പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നിൽക്കുന്ന ഞാനും..
സംവിധായകന്റെ ശബ്ദം.
“ലാൽ സാർ റെഡി…??
”റെഡി സാർ…!!“
“റോൾ ക്യാമറ..
ആക്ഷൻ…!!”
ലാൽ സാർ ഒരു സ്റ്റെപ്പ് മുന്നിലേക്ക് വെച്ചു. ശേഷം കയ്യിലെ സിഗാർ നേരെ ചുണ്ടിലേക്ക്…
എന്റെ പൊന്നേ…..മാസ്സ്…..
സത്യം പറഞ്ഞാൽ ആ റോഡിൽ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു..
ബൗൺസേഴ്സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ അടങ്ങി..
ശേഷം ഞാൻ
“സാർ ഞാൻ പൊയ്ക്കോട്ടേ..?“
”ഇത്ര പെട്ടെന്നോ..??”
“എനിക്ക് ഇത് മതി സാർ…“
ചെറുതായൊന്ന് ചിരിച്ചു..
ഞാൻ തിരികെ നടക്കുമ്പോൾ ഒരു ചെറിയ ചിരിയോടെ അസിസ്റ്റന്റ്ഡയറക്ടർ എന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു..
അതേ സമയം ഞാൻ കേൾക്കുന്നത് ആ ഷോട്ടിന് തീയറ്ററിൽ ലഭിക്കുന്ന കയ്യടികളും ആർപ്പ് വിളികളും മാത്രമായിരുന്നു.
Yes…this s the mohanlal…
ഇനി വാലിബന്റെ നാളുകൾ…
NB : നമ്മളെല്ലാം ആർത്ത് വിളിച്ചത് ലാൽ സാർ ചെയ്ത സിംഗിൾ ഷോട്ട് ആണ്..

Read also: രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മോഹൻലാലും രജനികാന്തും. ഇരുവരും നെൽസൺ സംവിധാനം ചെയ്ത ജയ്‌ലർ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഗസ്റ്റ് വേഷത്തിലായിരുന്നു മോഹൻലാൽ എങ്കിലും അങ്ങേയറ്റം ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ എൻട്രി ആളുകൾ ഏറ്റെടുത്തത്. മോഹൻലാലിൻറെ ലുക്കും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും കൂടി ചേർന്ന് പ്രേക്ഷകർക്ക് ആഘോഷമാണ് ലഭിച്ചത്.

Story highlights- mohanlal’s entry shot in jailer movie