ജയ്‌ലറിലെ ‘ചെത്ത് പയ്യൻ’- മോഹൻലാൽ പങ്കുവെച്ച ചിത്രം ശ്രദ്ധേയമാകുന്നു

ആവേശമുണർത്തുന്ന ഒരു സിനിമാനുഭവം സമ്മാനിച്ച് രജനികാന്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം’ജയ്‌ലർ’ സ്‌ക്രീനിൽ എത്തി. സൂപ്പർ സ്റ്റാർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ആരാധകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിട്ടുണ്ട്. ജയ്‌ലർ അതിന്റെ പ്രഖ്യാപനം മുതൽ പോസിറ്റീവ് പ്രതികരണങ്ങളും തരംഗവും സൃഷ്ടിച്ചു. ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ജയ്‌ലർ എന്ന ചിത്രത്തിൽ തമന്ന, രമ്യാ കൃഷ്ണൻ തുടങ്ങിയ പ്രമുഖർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമയിലെ ഇതിഹാസം മോഹൻലാൽ, കന്നഡ സിനിമാ ഐക്കൺ ശിവ രാജ്കുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ബോളിവുഡ് താരം ജാക്കി ഷ്രോഫും ഈ താരനിരയുടെ ഭാഗമാണ്.
ചിത്രത്തിൽ മോഹൻലാലിൻറെ എൻട്രി തന്നെ വലിയ ആവേശമാണ് നിറച്ചത്. അനിരുദ്ധ് രവിചന്ദർ ചിട്ടപ്പെടുത്തിയ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മോഹൻലാൽ ബിഗ് സ്‌ക്രീനിൽ സ്ലോ മോഷൻ എൻട്രി നടത്തിയപ്പോൾ തിയേറ്റർ ആവേശത്തിന്റെ കൊടുമുടിയിൽ എത്തി. ഈ ലുക്കും എൻട്രിയും തരംഗമാകുമ്പോൾ ചിത്രത്തിൽ ഒരു സ്റ്റിൽ പങ്കുവയ്ക്കുകയാണ് നടൻ.
അക്ഷാരാർത്ഥത്തിൽ ഒരു ഷോസ്റ്റോപ്പറായി ആഘോഷിക്കപ്പെട്ട ഈ രംഗം, മോഹൻലാലിന്റെ സ്‌ക്രീൻ സാന്നിധ്യത്തിന്റെയും ചലനാത്മകമായ സംഗീതന്റെയും സമന്വയത്തോടെ ആഘോഷിക്കപ്പെട്ടു.ബുധനാഴ്ച രാത്രി മുതൽ മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പറയുന്നതനുസരിച്ച്, ബുക്ക് മൈഷോയിൽ മാത്രം 9 ലക്ഷം ജയ്ലർ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു.
Story highlights- mohanlal’s look in jailer