നല്ല സ്പർശവും മോശം സ്പർശവും തിരിച്ചറിയാൻ കുട്ടികൾക്ക് ലളിതമായ മാർഗം പഠിപ്പിച്ച് അധ്യാപിക; കയ്യടി നേടിയ കാഴ്ച

August 10, 2023

കുഞ്ഞുങ്ങളെ ബലിയാടാക്കി ഇന്ന് ധാരാളം അതിക്രമങ്ങളാണ് സമൂഹത്തിൽ നടക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ ചാന്ദ്‌നി എന്ന അഞ്ചുവയസുകാരി ക്രൂര പീഡനത്തിന് ഇരയായി മരണപ്പെട്ടത്. കൊലയാളി പിടിയിലായെങ്കിലും കാലങ്ങളായി ഇത്തരം കാര്യങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. പലപ്പോഴും കുട്ടികൾക്ക് നല്ല സ്പർശവും മോശമായ സമീപനവും തിരിച്ചറിയാൻ സാധിക്കാത്തതിനാൽ വലിയ അപകടങ്ങളുണ്ടാകാറുണ്ട്. ഇത്തരം കാര്യങ്ങൾ പഠ്യേതര വിഷയങ്ങളാണെങ്കിലും പഠിപ്പിച്ച് നൽകുന്ന ഉത്തരവാദിത്തമുള്ള ഒരു ടീച്ചറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

റോഷൻ റായ് പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ ഒരു വനിതാ അധ്യാപിക തന്റെ വിദ്യാർത്ഥികളെ ‘നല്ല സ്പർശം’, ‘ബാഡ് ടച്ച്’ എന്നീ നിർണായക ആശയങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നു. തലയിൽ തട്ടുകയോ ആലിംഗനം ചെയ്യുകയോ ചെയ്യുന്നതും ശാരീരികമോ വൈകാരികമോ ആയ ദോഷകരമായ സ്പർശനം പോലെയുള്ള കരുതലുള്ള സ്പർശനവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുകയാണ് അധ്യാപിക.

Read Also: രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം

വിഡിയോയിലെ അധ്യാപിക, ലളിതമായ ഭാഷയും അനുബന്ധ ഉദാഹരണങ്ങളും ഉപയോഗിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള പഠനം വിജ്ഞാനപ്രദം മാത്രമല്ല, കുട്ടികളെ ശാക്തീകരിക്കുകയും അനുചിതമായ സ്പർശനം അനുഭവിച്ചാൽ അവരുടെ അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.“ഈ ടീച്ചർ പ്രശസ്തയാകാൻ അർഹയാണ്. ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും ഇത് ആവർത്തിക്കണം. നിങ്ങൾക്ക് കഴിയുന്നത്ര ഷെയർ ചെയ്യുക’- വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്.

Story highlights- Teacher’s lesson on good touch bad touch