ജന്മദിനത്തിൽ 99-ാമത്തെ ചിത്രം പ്രഖ്യാപിച്ച് നാഗാർജുൻ; ചിത്രം അടുത്ത വർഷം…

August 29, 2023

തെലുങ്ക് സിനിമാലോകത്തിന്റെ കിംഗ് നാഗാർജുന അക്കിനേനിയുടെ ജന്മദിനമാണ് ഇന്ന്. ഈ പ്രത്യേക ദിനത്തിൽ അദ്ദേഹത്തിന്റെ 99-ാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശസ്ത നൃത്തസംവിധായകൻ വിജയ് ബിന്നി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാ സാമി രംഗ’. ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിച്ച നാഗാർജുനയുടെ അടുത്ത ചിത്രം അടുത്ത വർഷം സംക്രാന്തി ദിനത്തിൽ റിലീസ് ചെയ്യും. (Nagarjuna’s 99th film ‘Naa Saami Ranga’ announced)

എക്സിലാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ ‘നാ സാമി രംഗ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം പങ്കിട്ടത്. നിർമ്മാതാക്കൾ പങ്കിട്ട ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് നാഗാർജുന എത്തുന്നത്. അലങ്കോലമായ മുടിയും താടിയും ഒപ്പം കയ്യിൽ ബീഡി കത്തിക്കുന്നതാണ് ചിത്രം. ‘ദി ഗോസ്റ്റ്’ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. ബോക്‌സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടിരുന്നു. നാഗാർജുനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read Also: സുബിയില്ലാത്ത ആദ്യത്തെ പിറന്നാൾ; ഒത്തുചേർന്ന് കുടുംബവും സുഹൃത്തുക്കളും

‘നാ സാമി രംഗ’ 2024 സംക്രാന്തിക്ക് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഒരു ആക്ഷൻ ആചിത്രമാണിത്. ദേശീയ പുരസ്‌കാര ജേതാവും ഓസ്‌കാർ ജേതാവുമായ എംഎം കീരവാണിയാണ് സംഗീതം ഒരുക്കുന്നത്, പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അതേസമയം ചിത്രത്തിലെ മറ്റ് താരങ്ങളെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Story highlights – Nagarjuna’s 99th film ‘Naa Saami Ranga’ announced on his birthday