വ്യത്യസ്തമായ ഐസ് ക്യൂബുകളിലൂടെ ചർമ്മത്തിന് തിളക്കം നൽകാം
കാലാവസ്ഥ മാറിവരുമ്പോൾ അതിനൊപ്പം ചർമവും സംരക്ഷിക്കണം. ഓരോരുത്തരുടെയും മുഖ സൗന്ദര്യം ചർമ്മത്തിന്റെ ആരോഗ്യത്തിന് അനുസരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ ഉൽപന്നങ്ങൾ വേണം പരിപാലിക്കാൻ ഉപയോഗിക്കേണ്ടത്. മുഖം എപ്പോഴും വളരെ ഉന്മേഷപൂർവ്വം തിളങ്ങാൻ ഏറ്റവും നല്ലത് ഐസ് ക്യൂബുകളാണ്.
സാധാരണ ഐസ് ക്യൂബ് തന്നെ മുഖത്തിന് നല്ല മാറ്റമുണ്ടാക്കും. അപ്പോൾ കറ്റാർ വാഴയും, ഗ്രീൻ ടീയുമൊക്കെ അടങ്ങിയ ഐസ് ക്യൂബുകളുടെ ഫലം അമ്പരപ്പെടുത്തും.
വരണ്ട ചർമത്തിന് കുക്കുമ്പർ ക്യൂബാണ് ഉത്തമം. കുക്കുമ്പർ അരച്ച് തേനും നാരങ്ങാനീരും ചേർത്ത് ഐസ് ട്രേയിൽ ഒഴിച്ച് തണുപ്പിക്കാം. ക്യൂബ് ആയതിനു ശേഷം ഇവ 15 മിനിറ്റ് മുഖത്ത് മസാജ് ചെയ്ത് കുക്കുമ്പർ പേസ്റ്റ് മുഖത്ത് സൂക്ഷിക്കാം. പിന്നീട് കഴുകിക്കളയാം.
Read also:മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാൻഡ് ജനതയുടെ വേറിട്ട ഐഡിയ!
കണ്ണിന്റെ തളർച്ചയും കണ്ണിനു ചുറ്റുമുള്ള ഇരുണ്ട നിറവും മാറാൻ ഗ്രീൻ ടീ ഐസ് ക്യൂബ് ആണ് ഉത്തമം. രണ്ടു ഗ്രീൻ ടീ ബാഗുകൾ, രണ്ടു കപ്പ് വെള്ളത്തിൽ തിളപ്പിക്കണം. എന്നിട്ട് തണുപ്പിച്ചെടുക്കാം. ഈ ക്യൂബുകൾ കണ്ണിനു മുകളിൽ വെച്ചാൽ നല്ല ആശ്വാസം ലഭിക്കും.
Story highlights- natural ice cube beauty hacks