Logo
11
May 2025
Sunday
  • News
  • Entertainment
  • Magazine
  • Sports
  • Flowers Special
  • Life Style
  • Videos
Entertainment Magazine

ഇൻസ്റ്റയിൽ നയൻസിന്റെ മാസ്സ് എൻട്രി; മക്കളുടെ കൂടെയുള്ള വീഡിയോ പങ്കുവെച്ച് താരം, ആദ്യ മണിക്കൂറുകളിൽ തന്നെ 400K ഫോളോവേഴ്‌സ്

sajnas August 31, 2023

ഇൻസ്റ്റാഗ്രാമിൽ മാസ്സ് എൻട്രി നടത്തി നയൻതാര. തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയൻതാര ഇൻസ്റ്റഗ്രാമിലെത്തിയത് ആഘോഷിക്കുകയാണ് ആരാധകരും. അക്കൗണ്ട് തുറന്ന് ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 400K ഫോളോവേഴ്‌സ് കവിഞ്ഞു. (nayanthara opens account in instagram)

സംവിധായകനും ഭർത്താവുമായ വിഗ്നേശ് ശിവന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നയൻതാരയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത നയൻതാരയ്ക്ക് എന്നാൽ നിരവധി ഫാൻപേജുകൾ ഉണ്ടായിരുന്നു. പലതിനും ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. അപ്പോഴെല്ലാം നയൻതാരയ്ക്ക് എന്തുകൊണ്ടാണ് സ്വന്തമായി ഇൻസ്റ്റ അക്കൗണ്ടില്ലാത്തതെന്ന് ആരാധകർ അത്ഭുതപ്പെട്ടിരുന്നു.

View this post on Instagram

A post shared by N A Y A N T H A R A (@nayanthara)

നയൻതാരയ്ക്കും മക്കൾക്കുമൊപ്പം ഓണമാഘോഷിക്കുന്നതായിരുന്നു വിഗ്നേഷ് ശിവന്റെ ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. ഇപ്പോഴിതാ നയൻതാരയുടെ വരവറിയിച്ച് വിഗ്നേഷ് ശിവൻ തന്നെ സ്‌റ്റോറി ഇട്ടിരിക്കുകയാണ്. മക്കളായ ഉയിർ രുദ്രോണിൽ എൻ ശിവൻ, ഉലക് ദൈവഗ് എൻ ശിവൻ എന്നിവരെ എടുത്ത് കൊണ്ട് മാസായി നടന്ന് വരുന്ന നയൻതാരയുടെ വിഡിയോയാണ് നയൻതാരയുടെ ഐജി അക്കൗണ്ടിലെ കന്നി പോസ്റ്റ്. ജയിലർ ബിജിഎമ്മിന്റെ അകമ്പടിയോടെയുള്ള ഈ പോസ്റ്റിട്ട് രണ്ട് മണിക്കൂറിനകം 2,37,013 പേരാണ് വിഡിയോ കണ്ടത്. പോസ്റ്റിന് താഴെ എന്റെ ജീവനുകൾക്ക് ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതമെന്ന് വിഗ്നേഷ് ശിവൻ കുറിച്ചു.

read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!

രാവിലെ ആരംഭിച്ച അക്കൗണ്ടിൽ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞപ്പത്തേക്കും 400K ഫോളോവേഴ്‌സായി. വെറും അഞ്ച് പേരെ മാത്രമേ നയൻതാര നിലവിൽ ഫോളോ ചെയ്യുന്നുള്ളു. ഭർത്താവും സംവിധായകനുമായ വിഗ്നേശ് ശിവൻ, ഇവരുടെ നിർമാണ കമ്പനിയായ ദ റൗഡി പിക്‌ചേഴ്‌സ്, സംഗീത സംവിധായകൻ അനിരുദ്ധ്, നടൻ ഷാറുഖ് ഖാൻ, മിഷേൽ ഒബാമ എന്നിവരാണ് നയൻസ് ഫോളോ ചെയ്യുന്ന അഞ്ച് പേർ. വിഗ്നേശ് ശിവന് മൂന്ന് മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. 842 പേരെ വിഗ്നേശ് തിരിച്ച് ഫോളോ ചെയ്യുന്നുണ്ട്.

കന്നി പോസ്റ്റ് വൈറലായതിന് പിന്നാലെ ഷാറുഖ് ഖാന്റെ ബോളിവുഡ് ചിത്രമായ ജവാന്റെ ട്രെയിലറും ഇൻസ്റ്റഗ്രാമിലൂടെ നയൻസ് പങ്കുവച്ചു. ചിത്രത്തിൽ ഷാറുഖിന്റെ നായികയായാണ് ബോളിവുഡിൽ നയൻസിന്റെ അരങ്ങേറ്റം. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര തന്നെയാണ് ഹിന്ദിയിൽ ഡബ് ചെയ്തിരിക്കുന്നതും. സെപ്റ്റംബർ 7ന് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

Story Highlights: nayanthara opens account in instagram

Read more on: instagram account | nayanthara | Trending
    News
  • ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
  • ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
  • ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
  • അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
Trending
  • “ആനന്ദ് ശ്രീബാലയാണോ കേരള പോലീസാണോ ജയിക്കുന്നതെന്ന് നോക്കാം!”; ത്രില്ലടിപ്പിച്ച് ‘ആനന്ദ് ശ്രീബാല’ ട്രെയ്‌ലർ!
  • രുചിയിടങ്ങൾ കീഴടക്കി ബിരിയാണി കൊണ്ട് ഇങ്ങനെയുമൊരു പരീക്ഷണം !
  • നട്ടെല്ലുകൾ കൂടി ചേർന്ന നിലയിൽ ജനിച്ച ഇരട്ടക്കുട്ടികൾ; ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞിട്ടും ഇന്നും ചേർന്നിരിക്കുന്നവർ
Related Stories
നൂറു കോടി ബഡ്ജറ്റിൽ നയൻ‌താര ചിത്രം ‘മൂക്കുത്തി അമ്മൻ 2’ ന് ആരംഭം
‘നാല് ദിവസങ്ങൾ, വിവിധ ഭാഷകളിലായി 12.5 മില്യൺ കാഴ്ചക്കാർ’; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി A.R.M ട്രെയ്‌ലർ!
കുറുമ്പിന് ശിക്ഷ നൽകാനല്ല, ജയിലിലിടാനുമല്ല; ചർച്ചയായി സ്വന്തമായി ജയിലുള്ള ഒരു വീട്!!
Logo

Follow us

© 2025 Insight Media City

  • Cinema
  • Sports
  • Magazine
  • News
  • Specials
  • Health
  • Travel
  • Reviews
  • Inspiration
  • Trending
  • Lifestyle
  • Music
Top
X

News

  • Kerala
  • india
  • World

Entertainment

  • Cinema
  • Interviews
  • Reviews
  • Music

Sports

  • Athletics
  • Cricket
  • Football
  • Extras

Life Style

  • Fashion
  • Food
  • Health
  • Travel

Magazine

  • Auto
  • Tech
  • Culture
  • Infotainment
  • Inspiration
  • Special
  • Trending

Others

  • Flowers Special
  • Gallery
  • Information
  • Short Films
  • Videos
  • Viral Cuts