ഒരു കളർ കുടുംബചിത്രം- ഫഹദിനൊപ്പമുള്ള ചിത്രവുമായി നസ്രിയ

August 21, 2023

മലയാളികൾ നെഞ്ചോടേറ്റിയ താര ദമ്പതിമാരാണ് ഫഹദും നസ്രിയയും. മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കൾ കൂടിയായ ഇരുവർക്കും വലിയ ആരാധക വൃന്ദമാണുള്ളത്. സമൂഹമാധ്യമങ്ങളിൽ നസ്രിയ പങ്കുവെയ്ക്കാറുള്ള ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളുമൊക്കെ ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്.. ഇപ്പോൾ ഒട്ടേറെ സിനിമകളുടെ വിജയത്തിളക്കത്തിലാണ് നടൻ ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരമായ തിളക്കത്തിലാണ് ഫഹദ് ഫാസിൽ .ഇപ്പോഴിതാ, ഇരുവരും ചേർന്നൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ഒപ്പം ഓറിയോ എന്ന വളർത്തുനായയുമുണ്ട്.

ഓറിയോയുടെ നിരവധി വിശേഷങ്ങൾ നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഫഹദ് സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ നസ്രിയയിലൂടെയാണ് താരത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയാറുള്ളത്.

തന്റേതായ അഭിനയ ശൈലിയിലൂടെ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ഫഹദ് ഫാസിൽ. മലയാള സിനിമയിൽ മാത്രമല്ല ഫഹദ് ഫാസിൽ പ്രിയങ്കരൻ. മറ്റുഭാഷകളിലെ മുൻനിര താരങ്ങൾ അദ്ദേഹത്തിന്റെ അഭിനയ വൈഭവത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലാണ് നടൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read Also: ഏഷ്യയിൽ ഏറ്റവും വലുതെന്ന വേൾഡ് റെക്കോർഡ് നേടി ശ്രീനഗറിലെ തുലിപ് ഗാർഡൻ

അതേസമയം, മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ നായികയാണ് നസ്രിയ നസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നടി. രണ്ടാം വരവിൽ തെലുങ്കിലേക്കും ചേക്കേറിയിരിക്കുകയാണ് നസ്രിയ. കുട്ടിക്കാലം മുതൽ ക്യാമറക്ക് മുന്നിൽ നിന്നാണ് നസ്രിയ വളർന്നത്. വിദേശത്ത് ജനിച്ചു വളർന്ന നസ്രിയ അവിടെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു.

Story highlights- nazriya shares family photo with fahad fazil