പ്രഭാത ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ
ആരോഗ്യമുള്ള ജീവിതശൈലി ആഗ്രഹിക്കുന്നവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഓട്സ്. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ള ഓട്സ് കുട്ടികളിലും മുതിർന്നവരിലും ആരോഗ്യകരമായ ഒട്ടേറെ മാറ്റങ്ങൾക്ക് സഹായിക്കും. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും മുതിർന്നവരിൽ പല രോഗങ്ങളെ ചെറുക്കൻ സഹായിക്കുകയും ചെയ്യുന്നു.
കൊളസ്ട്രോൾ ഉള്ളവർ ഓട്സ് പതിവായി കഴിക്കുന്നത് നല്ലതാണ്. കാൽസ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, തയാമിൻ, വിറ്റാമിൻ ഇ എന്നിവയെല്ലാം ഗോതമ്പിനെക്കാൾ അധികമായി ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് വേണ്ട പോഷകങ്ങൾ നൽകുകയും ഓർമ്മ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ് ഓട്സ്. ദിവസവും പ്രഭാത ഭക്ഷണമായി പാലിലോ അല്ലാതെയോ ഓട്സ് കഴിക്കുന്നത് വളരെ നല്ലതാണ്.
അസിഡിറ്റി കുറയ്ക്കാനും, പ്രതിരോധ ശേഷി വർധിപ്പിക്കാനും ഓട്സ് നല്ലതാണ്. ഓട്സിലെ ബീറ്റാ ഗ്ലുക്കോണാണ് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നത്. അതേപോലെ തന്നെ, കൊളസ്ട്രോൾ കുറയ്ക്കാനും ബീറ്റാ ഗ്ലൂക്കോണാണ് സഹായിക്കുന്നത്.
ഓട്സിൽ ധാരാളം ആന്റിഓക്സിഡന്റുകളും പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി സൂക്ഷിക്കുകയും ചെയ്യും. ദിവസേന പ്രോടീൻ കഴിച്ചാൽ 15 ശതമാനം പ്രോട്ടീനാണ് ശരീരത്തിൽ എത്തുന്നത്.
Story highlights- oats health benefits