ചുമയും ജലദോഷവും പിടിച്ചുകെട്ടാൻ പൈനാപ്പിൾ കൊണ്ടൊരു രുചികരമായ പാനീയം

August 9, 2023

ചുമ, ജലദോഷം, തൊണ്ടവേദന മുതലായ ശാരീരിക പ്രശ്നങ്ങൾക്ക് ആശ്വാസമേകാൻ നല്ലൊരു പാനീയമാണ് പൈനാപ്പിൾ സ്മൂത്തി. പൈനാപ്പിളിനൊപ്പം നാരങ്ങ, ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവ അടങ്ങിയിരിക്കുന്നതുകൊണ്ട് പലതരത്തിലുള്ള രോഗപ്രതിരോധ ഗുണങ്ങളാണ് ഈ സ്മൂത്തിയിലൂടെ ലഭിക്കുന്നത്.

പൈനാപ്പിളിന്റെ ഗുണങ്ങൾക്ക് ബാക്ടീരിയകളോട് പോരാടുവാൻ സാധിക്കും. കുരുമുളകിലൂടെ തൊണ്ടവേദന ശമിപ്പിക്കാൻ സാധിക്കും. ഓക്കാനം പോലെയുള്ള പ്രശ്നങ്ങൾക്ക് ഇഞ്ചിയും സഹായിക്കും. പഴവും സുഗന്ധവ്യഞ്ജനങ്ങളും അടങ്ങിയിരിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങളില്ലാതെ കുടിക്കാനും സാധിക്കും. ദഹനത്തിനും ആഗിരണത്തിനും ഈ സ്മൂത്തി സഹായിക്കണമെങ്കിൽ അധികം അരഞ്ഞുപോകാതെ ചവച്ചുകഴിക്കാവുന്ന പരുവത്തിലാണ് തയ്യാറാക്കേണ്ടത്.

ഒരു പൈനാപ്പിൾ, ഒരു നാരങ്ങ, രണ്ടു കഷ്ണം ഇഞ്ചി, അര ടീസ്പൂൺ മഞ്ഞൾ, അത്രതന്നെ കുരുമുളക് പൊടി, ഒരു നുള്ള് ഉപ്പ് എന്നിവയാണ് ഈ സ്മൂത്തി തയ്യാറാക്കാൻ ആവശ്യം. അതിനു ശേഷം, പൈനാപ്പിളും നാരങ്ങയും തൊലി കളയുക. ബാക്കി അവശ്യ സാധനങ്ങളുമിട്ട് ആവശ്യമുള്ള പാകത്തിൽ അരച്ചെടുക്കുക. പൈനാപ്പിൾ ജലദോഷത്തിന് ശാസ്ത്രീയമായി നല്ലതാണ് എന്ന് തെളിഞ്ഞിട്ടുള്ളതാണ്. കാരണം ഇതിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്.

read Also: രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം

പൈനാപ്പിൾ വളരെ ആരോഗ്യകരമായ ഒരു പഴമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും ഗുണം ചെയ്യും. വിറ്റാമിൻ സി, മാംഗനീസ് തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. നിങ്ങളുടെ ചർമ്മത്തെ ജലാംശം നിലനിർത്താനും ശുദ്ധമായ ചർമ്മം നിലനിർത്താനും സഹായിക്കുന്നു. ഇതോടൊപ്പം ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. കൂടാതെ, ചുളിവുകൾ അകറ്റാനും ചർമ്മത്തെ ചെറുപ്പവും മൃദുവും ആക്കാനും സഹായിക്കുന്നു.

Story highlights- pineapple smoothie