റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച വൃദ്ധയെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടി പോലീസുദ്യോഗസ്ഥൻ

August 22, 2023
cop saves injured elderly woman’s life

നന്മയുള്ള കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അവ മനസ്സുനിറയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു കാഴ്ച ശ്രദ്ധനേടുകയാണ്. പോലീസ് ഡിപ്പാർട്ട്‌മെന്റ് കോൺസ്റ്റബിൾ സന്ദീപ് വക്‌ചൗറെ ആണ് കയ്യടിനേടുന്ന ചിത്രത്തിൽ ഉള്ളത്. അദ്ദേഹത്തിന്റെ ധീരതയ്ക്കും അനുകമ്പയ്ക്കും വേണ്ടിയാണ് ഈ കയ്യടി ഉയരുന്നത്. പരിക്കേറ്റ വൃദ്ധയെ രക്ഷിച്ചാണ്‌ ഇദ്ദേഹം പ്രശംസ നേടുന്നത്.

62കാരിയായ യുവതി ഭർത്താവിനെ കാണാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. ഒട്ടും സമയം കളയാതെ കോൺസ്റ്റബിൾ വക്ചൗരെ ഉടൻ തന്നെ അവരെ കോരിയെടുക്കുകയൂം അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പെട്ടെന്നുള്ള നീക്കത്തിന് കോൺസ്റ്റബിൾ വക്ചൗറെയെ മുംബൈ പോലീസ് അഭിനന്ദിച്ചു. “എപ്പോഴും ഡ്യൂട്ടിയിലാണ്! ഓഗസ്റ്റ് 16 ന്, ഭർത്താവിനെ കാണാൻ ആശുപത്രിയിലേക്ക് പോകുകയായിരുന്ന 62 കാരിയായ സ്ത്രീ, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ഡ്യൂട്ടിയിലായിരുന്ന പിസി സന്ദീപ് വക്ചൗരെ ഉടൻ തന്നെ അവരുടെ സഹായത്തിനെത്തി. ആംബുലൻസിനു കാത്തുനിൽക്കാതെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ‘- അടിക്കുറിപ്പ് ഇങ്ങനെയാണ്.

Read Also: ‘എ ബി സി ഡി പറയെടാ..’- ചൂരലുമായി ഒരു കുഞ്ഞു ടീച്ചർ; രസകരമായ വിഡിയോ

അനുകമ്പയുടെ ഈ പ്രവൃത്തി മുംബൈയിലെ പോലീസ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഹിറ്റാകുകയായിരുന്നു. ട്വിറ്ററിലാണ് വിഡിയോ പങ്കുവെച്ചത്.

Story highlights- police saves injured elderly woman’s life