ചർമ്മ സംരക്ഷണത്തിന് ഇനി മറ്റൊന്നും വേണ്ട; കഞ്ഞിവെള്ളംകൊണ്ട് ലളിതമായ മാർഗങ്ങൾ

August 27, 2023

ആരോഗ്യപരമായി കഞ്ഞിക്കും കഞ്ഞിവെള്ളത്തിനും ഒരുപാട് പ്രാധാന്യമുണ്ട്. പക്ഷെ സൗന്ദര്യത്തിൽ കഞ്ഞിവെള്ളം വഹിക്കുന്ന പ്രാധാന്യം പലർക്കും അറിയില്ല. ഒരുപാട് ഗുണങ്ങൾ കഞ്ഞിവെള്ളം കൊണ്ടുണ്ട്.

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമം തിളങ്ങും. മിനുസമുള്ളതുമാകും. കഞ്ഞിവെള്ളമുപയോഗിച്ച് മുഖം മസ്സാജ് ചെയ്‌താൽ മുഖത്തെ പാടുകളും മായും.

ചർമത്തിലെ ചുളിവുകൾ അകറ്റാനും കഞ്ഞിവെള്ളം സഹായിക്കും. മുഖത്തും കഴുത്തിലും ടോണർ പോലെ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ കറുപ്പും അകറ്റാം. കണ്ണിനു താഴെ കോട്ടൺ തുണിയിൽ കഞ്ഞിവെള്ളം മുക്കി പത്തു മിനിറ്റ് വയ്ക്കുന്നത് കണ്ണിന്റെ കരിവാളിപ്പ് മാറ്റാൻ സഹായിക്കും.

തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങൾ കഞ്ഞിവെള്ളത്തിലൂടെ മാറ്റാൻ സാധിക്കും. കരിവാളിപ്പ് മാറ്റാനായി ശുദ്ധ ജലത്തില്‍ കുളിക്കുന്നതിനു മുൻപായി പതിനഞ്ചു മിനിട്ടോളം കഞ്ഞിവെള്ളത്തിൽ ഒന്ന് കുളിക്കുന്നത് നല്ലതാണ്.

Read also: സൈബർ അക്രമണങ്ങൾക്ക് ഒടുവിൽ ട്വിസ്റ്റ്; ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ വൻ വർധനവുമായി അച്ചു ഉമ്മൻ!

മുടി വളരാനും കഞ്ഞിവെള്ളം സഹായിക്കും. വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച ശേഷം കഞ്ഞിവെള്ളം തലയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച ശേഷം പച്ചവെള്ളത്തിൽ കഴുകാം. ഇത് താരനെയും അഴുക്കുകളെയും മുടി വിണ്ടു കീറുന്നതിനെയും അകറ്റും.

Story highlights- rice water beauty tips