ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യത്തിന് പിന്തുണയുമായി ഒഡീഷ ബീച്ചിൽ സാൻഡ് ആർട്ടുമായി സുദർശൻ പട്നായിക്
ചന്ദ്രനിൽ ഇറങ്ങാനുള്ള സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിലാണ് ഇന്ത്യ ഇന്ന്. ഇത് വിജയിച്ചാൽ, അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ റോവർ പ്രവർത്തിപ്പിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യ രാജ്യവുമാകും. ചന്ദ്രയാൻ-3 ചാന്ദ്രദൗത്യത്തിൽ ഇന്ത്യ മാത്രമല്ല, ലോകത്തിന്റെ കണ്ണുകളുമുണ്ട്. ഐഎസ്ആർഒയുടെ സ്വപ്നമായ ബഹിരാകാശ പേടകത്തിനായി ആളുകൾ പിന്തുണയുമായി സജീവമാണ്. ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങുന്നതിന്റെ ആവേശം പങ്കുവയ്ക്കാൻ തന്റെ വിദ്യാർത്ഥികൾ നിർമ്മിച്ച ശിൽപം ഉൾക്കൊള്ളുന്ന ഒരു ചിത്രം മണൽ കലാകാരനായ സുദർശൻ പട്നായിക് പങ്കുവെച്ചിരിക്കുകയാണ്.
ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങുന്നതിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ഒരു മണൽ ശിൽപം സൃഷ്ടിച്ചിരിക്കുകയാണ്. ‘എല്ലാം മികച്ച ചന്ദ്രയാൻ 3.. എന്റെ വിദ്യാർത്ഥികൾ ഒഡീഷയിലെ പുരി ബീച്ചിൽ ജയ് ഹോ എന്ന സന്ദേശത്തോടെ ചന്ദ്രയാൻ 3-ൽ ഒരു സാൻഡ് ആർട്ട് സൃഷ്ടിച്ചു,” അദ്ദേഹം കുറിക്കുന്നു. ചിത്രം വൈറലായി മാറിയിരിക്കുകയാണ്.
ALL THE BEST 🇮🇳 #Chandrayan3
— Sudarsan Pattnaik (@sudarsansand) August 22, 2023
My students created a sand art on #Chandrayaan 3 with the message "Jai Ho @isro , at Puri beach in Odisha. pic.twitter.com/SDbL8kpbEt
പ്രഗ്യാൻ എന്ന റോവറും വഹിച്ചുകൊണ്ടുള്ള പേടകം ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുവാൻ ലോകം കാത്തിരിക്കുകയാണ്. ലാൻഡിംഗ് സീക്വൻസ് വൈകുന്നേരം 5:45 ഓടെ ആരംഭിക്കും, ഏകദേശം കാൽ മണിക്കൂർ നീണ്ടുനിൽക്കും. എല്ലാം ശരിയായാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ഒരു പ്രദേശത്ത് വിക്രം ഇറങ്ങും. താമസിയാതെ, ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു കോഫി ടേബിളിന്റെ വലുപ്പമുള്ള ആറ് ചക്രങ്ങളുള്ള പ്രഗ്യാനെ വിന്യസിക്കുന്നതിന് അതിന്റെ വാതിലുകൾ തുറക്കും. കാത്തിരിക്കാം.
Story highlights- sand art tribute for chandrayaan 3 bu sudarshan patnayik