സിദ്ദിഖിന്റെ വീട്ടിലെത്തി കുടുംബത്തിനൊപ്പം ദുഃഖത്തിൽ പങ്കുചേർന്ന് നടൻ സൂര്യ- വിഡിയോ
അപ്രതീക്ഷിതമായിരുന്നു സംവിധായകൻ സിദ്ദിഖിന്റെ വേർപാട്. മലയാള സിനിമാ ലോകത്ത് അടയാളപ്പെടുത്തലുകളുടെ കാലം സൃഷ്ടിച്ച അനശ്വര സംവിധായകന്‍ സിദ്ദിഖ് തമിഴകത്തും പ്രിയങ്കരനായിരുന്നു. ഇപ്പോഴിതാ, അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി തമിഴ് നടൻ സൂര്യ കുടുംബത്തോട് തന്റെ ദുഃഖം പങ്കുവെച്ചു. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. സിദ്ദിഖിന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയവും ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. നിർമ്മാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്നു.
മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ഫ്രണ്ട്സ് അതേ പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ യുവതാരങ്ങളായ വിജയ്, സൂര്യ എന്നിവരെയാണ് സിദ്ദിഖ് കാസ്റ്റ് ചെയ്തത്. സിദ്ദിഖിന്റെ ‘ഫ്രണ്ട്സ്’ ആണ് സൂര്യയുടെ തമിഴിലേക്ക് തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം, ഫ്രണ്ട്സിലെ സൂര്യയുടെ വേഷം അദ്ദേഹത്തിന് ലഭിച്ച മികച്ച ബ്രേക്ക് ആയി മാറി. സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നുതുടങ്ങിയിരുന്ന വിജയ്‌യുടെയും കരിയറിലെ നാഴികക്കല്ലായി ഈ ചിത്രം മാറിയിരുന്നു.
Exclusive ! @Suriya_offl Visited Dir.#Siddique's House & Expressed Condolences to His Family pic.twitter.com/djLZAgQd8K
— Aravind VB (@AravindVB11) August 11, 2023
Read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാൻഡ് ജനതയുടെ വേറിട്ട ഐഡിയ!
സിദ്ദിഖിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു. പല കാരണങ്ങളാൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫ്രണ്ട്സ് എന്ന ചിത്രമെന്നും സൂര്യ കുറിച്ചു. ‘ഒരു സീനിലെ ചെറിയ സംഭാവന പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാൻ ശ്രമിച്ച സംവിധായകനാണ് സിദ്ദിഖ് സാർ. എപ്പോഴും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ചിത്രീകരണത്തിലായാലും എഡിറ്റിംഗിലായാലും, എന്റെ പ്രകടനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഉടനടി അറിയിക്കും. സിനിമാ നിർമ്മാണ പ്രക്രിയയെ സ്നേഹിക്കാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു’.- സൂര്യ കുറിക്കുന്നു.
Story highlights- surya visits late director siddique’s home