ഒരു ഫുട്ബോൾ കളിക്കാരന്റെ ചലനങ്ങളെ സ്ലോ മോഷനിൽ അനുകരിച്ച് കൊമേഡിയൻ- അതീവ രസകരമായ കാഴ്ച

August 26, 2023

രസകരമായ കാഴ്ചകളാൽ സമ്പന്നമാണ് സമൂഹമാധ്യമങ്ങൾ. ആളുകളെ കഴിവുകളിലൂടെ അമ്പരപ്പിക്കുന്ന നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായിക്കഴിഞ്ഞു. ഇപ്പോഴിതാ, സോഷ്യലിടങ്ങളിൽ ഹിറ്റായിരിക്കുകയാണ്.യുകെ ആസ്ഥാനമായുള്ള ഹാസ്യനടൻ കാൾ പോർട്ടർ ഒരു ഷോയ്ക്കിടെ തന്റെ സ്ലോ-മോഷൻ ഇംപ്രഷനിലൂടെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ രസിപ്പിച്ചതാണ് സംഭവം.

വിഡിയോ വളരെ അതിശയിപ്പിക്കുന്നതാണ്. പോർട്ടറുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വിഡിയോ, ലണ്ടനിലെ ഗ്രീൻവിച്ചിലെ അപ്പ് ദി ക്രീക്കിൽ ഹാസ്യനടൻ തന്റെ പ്രേക്ഷകർക്ക് വേണ്ടി ഒരു സ്ലോ-മോ ഗോൾ ആഘോഷം പ്രദർശിപ്പിക്കുന്നതാണ്. വീഡിയോയിൽ പോർട്ടർ ഒരു ഫുട്ബോൾ കളിക്കാരന്റെ ചലനങ്ങളെ സ്ലോ മോഷനിൽ അനുകരിക്കുന്നു, ഇത് വളരെയധികം നർമ്മത്തിൽ ചാലിച്ചാണ് എത്തിക്കുന്നത്. ഒരു ഗോൾ നേടുന്നതായി നടിച്ച ശേഷം, അയാൾ ഫുട്ബോൾ കളിക്കാരുടെ ആവേശകരമായ ആഘോഷങ്ങൾ ആവർത്തിക്കുന്നു, എല്ലാം സ്ലോ മോഷനിലാണ് എന്നുമാത്രം.

രസകരമായ ഈ വിഡിയോ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. സമാനമായ രീതിയിൽ അഭിനയകലയിലെ പ്രാവീണ്യം തെളിയിച്ച ഒരു കുഞ്ഞുമിടുക്കിയും ശ്രദ്ധേയയായിരുനിന്നു. വിഡിയോയിൽ ഈ പെൺകുട്ടി കരയുന്നത് കാണാം. ഈ കരച്ചിൽ ഇന്റർനെറ്റിൽ പെട്ടെന്നുതന്നെ തരംഗമായി.

Read also: കുടുംബാംഗങ്ങളെ കെട്ടിപ്പുണർന്ന് അല്ലു അർജുന്റെ ആഹ്ലാദ പ്രകടനം- വിഡിയോ

വേദനിപ്പിച്ചതോ ശാസിച്ചതോ കാരണം കണ്ണീരൊഴുക്കുകയല്ല ഈ മിടുക്കി. കരയുന്നതുപോലെ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. മിസിസ് ബീൻ എകെഎ നിക്കി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് വിഡിയോ പങ്കുവെച്ചത്. വൈറലായ വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്.

Story highlights-UK comedian’s slo-mo goal celebration