വിലരണ്ടുലക്ഷം രൂപ; ഇത് ലോകത്ത് ഏറ്റവും വിലയേറിയ സുഷി
വൈവിധ്യമാർന്നതും ആകർഷകവുമായ രുചികളിൽ സുഷി വളരെയധികം പ്രിയപ്പെട്ട ഒന്നാണ്. ജാപ്പനീസ് പാചക സംസ്കാരത്തിൽ സുഷിയുടെ വേരുകൾ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ, ഈ വിശിഷ്ടമായ വിഭവം വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. പലപ്പോഴും ആളുകൾ സുഷിയുടെ പല രുചികൾ തേടാറുണ്ട്. അടുത്തിടെ, ഒരു ജാപ്പനീസ് റെസ്റ്റോറന്റ് ഈ ആശയം അഭൂതപൂർവമായ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഇതുവരെയില്ലാത്തതിൽവെച്ച് ഏറ്റവും വിപുലമായ സുഷി വിഭവം – 20 സുഷി പീസുകൾ ഉൾക്കൊള്ളുന്ന കിവാമി ഒമകേസ് കോഴ്സ് തയ്യാറാക്കി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇവർ.
2023 ജൂലൈ 25ന്, ജപ്പാനിലെ ഒസാക്കയിലെ സുഷി കിരിമോൺ റെസ്റ്റോറന്റ്, പാചക ചരിത്രത്തിൽ അതിന്റെ പേര് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. അഭിമാനകരമായ റെക്കോർഡ് ഉടമയായി നിലകൊള്ളുകുയാണ് ഇപ്പോൾ. രാജ്യത്തുടനീളമുള്ള ചേരുവകൾ ഉപയോഗിച്ച്, സമയബന്ധിതമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഇവർ സുഷി തയ്യാറാക്കി.
20 സുഷി കഷണങ്ങളുടെ അതിമനോഹരമായ ഒരു വിരുന്ന് ആണ് ഇവിടെ ഒരുക്കിയത്. അതുവഴി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഒരു സ്ഥാനം ഉറപ്പാക്കുകായും ചെയ്യുന്നുണ്ട്. ഏകദേശം ₹2,00,000-ന് തുല്യമായ JP¥ 3,50,000 എന്ന അമ്പരപ്പിക്കുന്ന വിലയോടെയാണ് ഈ വിഭവം എത്തിയിരിക്കുന്നത്.
Read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാൻഡ് ജനതയുടെ വേറിട്ട ഐഡിയ!
ഈ അനുഭവത്തെ അസാധാരണമായ ഒരു തലത്തിലേക്ക് ഉയർത്തുന്നത് ജപ്പാനിൽ ഉടനീളമുള്ള ചേരുവകൾ മാത്രമല്ല, അതിനപ്പുറമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങളുടെ ഉറവിടവുമാണ്. ഈ പാചക സിംഫണിയിൽ ജപ്പാന്റെ വിവിധ കോണുകളിൽ നിന്ന് ലഭിക്കുന്ന മത്സ്യ ഇനങ്ങളുണ്ട്. തിമിംഗല മാംസം പോലും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Story highlights- World’s priciest sushi