പഴമയുടെ പകിട്ടിനുമുന്നിൽ ചുവടുവെച്ചില്ലെങ്കിൽ എങ്ങനെ..- മനോഹര നൃത്തവുമായി അഹാന

September 12, 2023

മലയാളസിനിമയിലെ ശ്രദ്ധേയയായ യുവതാരമാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും സംവിധാനത്തിലുമെല്ലാം മികവ് പുലർത്തുന്ന അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്ക് നൃത്തവിഡിയോകളുമായി എത്താറുണ്ട് താരം.ഇപ്പോഴിതാ, മനോഹരമായ ഒരു നൃത്ത വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഉദയ്‌പൂർ സന്ദർശിച്ചപ്പോൾ പകർത്തിയ മനോഹര നൃത്തമാണ് നടി പങ്കുവെച്ചിരിക്കുന്നത്.

 കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമായ അഹാന പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ അഹാന സംവിധാനം നിർവഹിച്ച തോന്നൽ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- ahaana krishna’s udaipur dance