‘കുട്ടനാടൻ പുഞ്ചയിലെ..’; ഈണത്തിൽ വഞ്ചിപ്പാട്ട് പാടി അനുപമ പരമേശ്വരൻ

September 3, 2023

സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി അനുപമ പരമേശ്വരൻ. ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ചുരുൾമുടി അഴകിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് അനുപമ. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ്.

നർത്തകിയും ഗായികയും കൂടിയാണ് അനുപമ. ഇപ്പോഴിതാ, ഹൃദ്യമായി പാടുകയാണ് അനുപമ. മലയാളത്തിന്റെ പ്രിയപ്പെട്ട വഞ്ചിപ്പാട്ടാണ് നടി പാടുന്നത്. സമൂഹമാധ്യമങ്ങളിൽ താരം തന്നെ ഗാനം പങ്കുവെച്ചിട്ടുമുണ്ട് . അതേസമയം, അനുപമ താരമായത് മനോഹരമായ ചുരുൾമുടിയിലൂടെയാണ്. ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ മേരിയുടെ മുടി പിന്നീട് അനുപമയുടെ ഐഡന്റിറ്റിയായി മാറി. ഒട്ടേറെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Read Also: “എനിക്ക് പ്രായമായെന്ന് തോന്നുന്നില്ല. ഞാൻ എന്റെ സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കുന്നു”; 111-ാം ജന്മദിനം ആഘോഷിച്ച് യുകെയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ

അതേസമയം,  തെലുങ്കിൽ ’18 പേജസ്’ എന്ന സിനിമയിലാണ് അനുപമ ഒടുവിൽ വേഷമിട്ടത്. അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്. അതോടൊപ്പം തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Story highlights- anupama parameswaran’s vanjipattu