സ്‌കിൻ ടോൺ മനസിലാക്കി അനുയോജ്യമായ നിറങ്ങൾ വസ്ത്രങ്ങൾക്ക് തെരഞ്ഞെടുക്കാം; ഇതാ വഴി!

September 3, 2023

ഒരാളുടെ രൂപത്തെയും നിറത്തെയും മനോഹരമാക്കാനും ഒരേസമയം തന്നെ തകർക്കാനും കഴിയുന്ന ഒന്നാണ് ധരിക്കുന്ന വസ്ത്രങ്ങൾ. ഇഷ്ടമുള്ള വസ്ത്രങ്ങൾ എങ്ങനെ ധരിച്ചിട്ടും ശെരിയാകുന്നില്ല എന്ന പരാതിയുള്ളവരാകും അധികം. ഇത് നിങ്ങളുടെ പ്രശ്നമല്ല. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറത്തിന്റെ പ്രശ്നമാണ്. പലപ്പോഴും, വസ്ത്രത്തിന്റെ നിറം നിങ്ങളുടെ ചർമ്മത്തിന്റെ നിറത്തിന് അനുയോജ്യമല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ ചർമ്മത്തിന്റെ നിറത്തിന് അനുയോജ്യമായ ഷേഡുകൾ എങ്ങനെ കണ്ടെത്താമെന്നു നോക്കാം.

കറുപ്പ്, വെളുപ്പ് എന്നതല്ല പരിഗണിക്കേണ്ടത്. നമ്മുടെ ചർമ്മത്തിന്റെ നിറം അനേകം നിറങ്ങൾ ചേർന്നതാണ്, ഈ നിറങ്ങളാണ് യഥാർത്ഥത്തിൽ നമുക്ക് നല്ലതായി തോന്നുന്ന നിറങ്ങളെ ഭംഗിയുള്ളതാക്കുന്നത്. ഇവയെ അണ്ടർ ടോണുകൾ എന്ന് വിളിക്കുന്നു.വാം, കൂൾ എന്നിങ്ങനെയാണ് അണ്ടർ ടോണുകൾ.

നമ്മുടെ ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് നോക്കുകയാണെങ്കിൽ, അത് ഐവറി, ടാൻ അല്ലെങ്കിൽ ഗോതമ്പ് പോലെയുള്ള വിവിധ ഷേഡുകളിൽ വരുന്നു. അതായത് നമുക്ക് മൂന്നുവിധം അണ്ടർ ടോണുകൾ ഉണ്ട്- വാം, കൂൾ, ന്യൂട്രൽ എന്നിങ്ങനെയാണ് അത്. നിങ്ങൾക്ക് ഏത് അണ്ടർ ടോൺ ആണ് ഉള്ളതെന്ന് കണ്ടെത്താൻ, ഒരു ചെറിയ പരിശോധന നടത്തണം. നിങ്ങളുടെ കൈത്തണ്ടയുടെ ആന്തരിക ഭാഗത്ത് കിടക്കുന്ന ഞരമ്പുകളുടെ നിറം നിരീക്ഷിക്കുക. അവ നീലകലർന്ന നിറമുള്ളതാണെങ്കിൽ, നിങ്ങൾക്ക് കൂൾ അണ്ടർടോൺ ആണുള്ളത്. നിങ്ങളുടെ കൈത്തണ്ടയിൽ പച്ച നിറമുണ്ടെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾക്ക് വാം അണ്ടർടോൺ ആണുള്ളത്. ഇത് രണ്ടും കൂടിച്ചേർന്നതാണെങ്കിൽ, നിങ്ങൾക്ക് ന്യൂട്രൽ അണ്ടർടോൺ ആണ്.

നിങ്ങളുടെ ചർമ്മം സൂര്യനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ശ്രദ്ധിച്ചാലും അണ്ടർടോൺ നിർണ്ണയിക്കാനും കഴിയും. നിങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കുകയോ, സൂര്യപ്രകാശത്തിൽ കുറച്ച് സമയം ചിലവഴിച്ചതിന് ശേഷം നിങ്ങളുടെ ചർമ്മത്തിൽ ചുവന്ന പാടുകൾ അവശേഷിക്കുകയോ ചെയ്താൽ, നിങ്ങൾക്ക് കൂൾ അണ്ടർ ടോണുകൾ ഉണ്ടാകും.അതുപോലെ നിങ്ങൾ എളുപ്പത്തിൽ ടാൻ അടിച്ചാൽ, നിങ്ങൾക്ക് വാം അണ്ടർടോൺ ഉണ്ടായിരിക്കും.

കൂൾ വിഭാഗത്തിൽ പെടുന്ന എല്ലാ ആളുകൾക്കും, കടൽ നിറങ്ങൾ മനോഹരമായിരിക്കും. , അതായത് വെള്ള, നീല, നേവി, ഗ്രേ, കറുപ്പ് എന്നിവ മനോഹരമായിരിക്കും. നിങ്ങൾക്ക് പർപ്പിൾ, പിങ്ക്, പോലും ചേരും. വെള്ളയും സിൽവറും ഒരുപോലെ അനുയോജ്യമാണ്. ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് പോലുള്ള ഷേഡുകൾ നിങ്ങൾ ഒഴിവാക്കേണ്ടതുണ്ട്, കാരണം അവ നിങ്ങളെ മങ്ങിയതായി കാണിക്കും.

Read Also: ഐഎസ്ആർഓ ചെയർമാന് സ്വയം തയ്യാറാക്കിയ വിക്രം ലാൻഡറിന്റെ മോഡൽ സമ്മാനിച്ച് ഒരു കൊച്ചുകുട്ടി- ഹൃദ്യമായ കാഴ്ച

എല്ലാ വാം അണ്ടർടോൺ ഉള്ളവർക്കും, മണ്ണിന്റെ ഷേഡുകൾ മികച്ച ഓപ്ഷനുകളാണ്. ഓറഞ്ച്, ആബർൺ, ഒലിവ് ഗ്രീൻ, സൺലൈറ്റ് യെല്ലോ, തവിട്ട് എല്ലാം ചേരും. ബർഗണ്ടിയും ചേരും. അതേസമയം, ഇഷ്ടമുള്ള നിറങ്ങൾ ധരിക്കാൻ എളുപ്പമാണ് ന്യൂട്രൽ അണ്ടർടോൺ ഉള്ളവർക്ക്.

Story highlights- Colors For Your Skin Tone