ഈ അച്ഛനും മകളും പൊളിയാണ്; രസകരമായൊരു നൃത്ത വിഡിയോ

September 1, 2023

ഇപ്പോൾ മക്കളുടെ സുഹൃത്തുക്കളാണ് അച്ഛനമ്മമാർ. ഇതിൽ പൊതുവെ പെൺമക്കളോട് കൂടുതൽ അടുപ്പമുള്ളവരും അവരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാൻ ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറുള്ളവരുമാണ്അച്ഛന്മാർ. ഇപ്പോഴിതാ, വൈറലായ ഒരു വിഡിയോയിൽ, ഷാരൂഖ് ഖാനും കജോളും റാണി മുഖർജിയും അഭിനയിച്ച കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിലെ “യേ ലഡ്‌കാ ഹേ ദീവാന” എന്ന ഗാനത്തിന് ഒരു വിവാഹ ചടങ്ങിൽ മകൾക്കൊപ്പം ഒരു പിതാവ് നൃത്തം ചെയ്യുന്നത് ശ്രദ്ധേയമാകുകയാണ്.

ഗവ്യ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ പരമ്പരാഗത വസ്ത്രം ധരിച്ച പിതാവ്-മകൾ ജോഡി സ്റ്റേജിൽ നൃത്തം ചെയ്യാൻ ഒരുങ്ങുന്ന ദൃശ്യങ്ങൾ കാണിക്കുന്നു. പാട്ട് കേൾക്കുമ്പോൾ തന്നെ ഇരുവരും പെർഫോം ചെയ്യാൻ തുടങ്ങും. കാണേണ്ട കാര്യം ആ പെൺകുട്ടിയുടെ ഭാവഭേദങ്ങളാണ്. അവളുടെ നൃത്തച്ചുവടുകളും പാട്ടിന്റെ താളത്തിനൊപ്പമാണ്. വളരെ ഹൃദ്യമാണ് ഈ കാഴ്ച.

Read also; സ്വാതന്ത്ര്യം ലഭിച്ച് 77 വർഷങ്ങൾക്ക് ശേഷം; പാക്കിസ്ഥാനിൽ ഇന്ത്യൻ മിഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത

ഈ വിഡിയോ ഏകദേശം 3 ദശലക്ഷം കാഴ്ചകളും 301,773 ലൈക്കുകളും ധാരാളം കമന്റുകളും നേടി. അച്ഛൻ- മകൾ ബന്ധം എപ്പോഴും വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. മകളുടെ സന്തോഷങ്ങൾ ഇരട്ടിയാക്കാൻ ശ്രമിക്കാത്ത ഒരു അച്ഛനുമുണ്ടാകില്ല.

Story highlights- dance video by father and daughter duo