പച്ച പുതച്ചൊരു കടൽത്തീരം; വ്യത്യസ്തമായി ഗ്രീൻ സാൻഡ് ബീച്ചുകൾ
പ്രകൃതിയുടെ പച്ചപ്പ് അതേപടി ഒപ്പിയെടുത്ത കടൽ തീരങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? അപൂർവമായ എന്നാൽ മനോഹരമായ ഇങ്ങനെ ഒരു കാഴ്ച്ച നമുക്ക് കാണാൻ സാധിക്കും. പച്ച മണൽത്തരികൾ നിറഞ്ഞ ഗ്രീൻ സാൻഡ് ബീച്ചുകളാണ് ഇത്തരം മനോഹരമായൊരു കാഴ്ച നമുക്കായി ഒരുക്കിയിരിക്കുന്നത്. അത്തരമൊരു ബീച്ചാണ് ഹവായ് ദ്വീപിലെ പപ്പകോലിയ ബീച്ച്. ഇത് ഗ്രീൻ സാൻഡ് ബീച്ച് അല്ലെങ്കിൽ മഹാന ബീച്ച് എന്നും അറിയപ്പെടുന്നു.
ബിഗ് അയലൻഡ് ലാവയിലെ ഒലിവിൻ എന്നറിയപ്പെടുന്ന ഒരു സാധാരണ ധാതുവാണ് പച്ച മണൽ സൃഷ്ടിക്കുന്നത്. ഇത് ലാവയുടെ മറ്റു ഘടകങ്ങളെക്കാൾ ഭാരമുള്ളതിനാൽ ഈ ബീച്ചിൽ അടിഞ്ഞു കിടക്കുന്നു. ഭാരം കുറഞ്ഞ മണൽത്തരികൾ സമുദ്രത്തിലേക്ക് ഒഴുകി ഇറങ്ങുന്നു. ലാവയുടെ ഒരു സാധാരണ ധാതു ഘടകമാണ് ഒലിവിൻ , മാഗ്മ തണുക്കുമ്പോൾ രൂപം കൊള്ളുന്ന ആദ്യ പരലുകളിൽ ഒന്നാണിത്.
നാല് ഗ്രീൻ സാൻഡ് ബീച്ചുകളാണ് ലോകത്തിന്നുള്ളത്. ഗുവാമിലെ ടാലോഫോഫോ ബീച്ച്, ഗാലപ്പാഗോസ് ദ്വീപുകളിലെ ഫ്ലോറിയാനാ ദ്വീപിലെ പൂന്താ കോർമോറൻറ് ,നോർവെയിലെ ഹോണിൻഡാൽസ്വാറ്റ്നറ്റ് എന്നിവയാണ് മറ്റു ഗ്രീൻ സാൻഡ് ബീച്ചുകൾ. ഈ ബീച്ചുകളിൽ മണൽത്തരികളും ജലവും സുരക്ഷിതമാണ് . അവധിക്കാലങ്ങൾ ആഘോഷകരമാക്കുവാനും കാഴ്ചഭംഗി ആസ്വദിക്കുവാനും കഴിയുന്ന വ്യത്യസ്തമായൊരിടമാകും ഗ്രീൻ സാൻഡ് ബീച്ചുകൾ.
Story highlights- green sand beach