വധു തിളങ്ങണമെന്ന് വരന് ആഗ്രഹം; വിവാഹത്തിന് എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് നിർമിച്ച ലെഹങ്ക

September 9, 2023

വിവാഹമെന്നത് നാളുകൾ നീണ്ട ആസൂത്രണത്തിന്റെയും സ്വപ്നങ്ങളുടേയുമെല്ലാം സാക്ഷാത്കാരമാണ്. എല്ലാവര്ക്കും കാണും വിവാഹം ഏതുരീതിയിലായിരിക്കണം എന്നും എവിടെ നടത്തണം എന്ന സങ്കൽപ്പങ്ങൾ. ഇപ്പോഴിതാ, വിവാഹത്തിന് വാദി തിളങ്ങണമെന്ന് ആഗ്രഹമുണ്ടായി വരൻ അതിനായി കണ്ടെത്തിയ മാർഗമാണ് ശ്രദ്ധേയമാകുന്നത്. ഒരു വധു മെഹന്ദി ചടങ്ങിനായി ധരിച്ച ലെഹങ്കയാണ് ഇപ്പോൾ താരം.

റിഹാബ് ഡാനിയൽ എന്ന വധു തന്റെ വിവാഹ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും താൻ എങ്ങനെ ലൈറ്റുകളാൽ തിളങ്ങണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നുവെന്ന് പരാമർശിക്കുകയും ചെയ്തതോടെയാണ് ഈ വിഡിയോ ശ്രദ്ധേയമാകുന്നത്. വരന്റെ ആഗ്രഹപ്രകാരം മെഹന്ദി ചടങ്ങിൽ വധു എൽഇഡി ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ലെഹങ്കയാണ്‌ ധരിച്ചിരുന്നത്.

വർണ്ണാഭമായ എൽഇഡി ലൈറ്റുകളുള്ള ലെഹങ്കയിൽ ഭർത്താവിനൊപ്പം വധു കടന്നുവരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി. ഇരുവരും കൈകോർത്ത്, തുടർച്ചയായി മിന്നുന്ന ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച വസ്ത്രം ധരിച്ച് ഭർത്താവിനൊപ്പം പെൺകുട്ടി തന്റെ മെഹന്ദി ചടങ്ങിൽ എത്തുന്നു.

Read Also: വിവാഹ ആൽബത്തിൽ വധുവിന്റെ ചിരിക്കുന്ന ചിത്രങ്ങളില്ല; 8 വർഷങ്ങൾക്ക് ശേഷം വിവാഹം പുനരാവിഷ്ക്കരിച്ചപ്പോൾ- വിഡിയോ

“2023-ലെ എന്റെ മെഹന്ദിയിലേക്ക്. ആളുകൾ നിങ്ങളെ കളിയാക്കുമെന്ന് എന്നോട് പറഞ്ഞു, പക്ഷേ അഭിമാനത്തോടെയാണ് ഞാൻ അത് ധരിച്ചത്, ഒരു പുരുഷനും അവരുടെ വധുവിനായി ഇത്തരമൊരു ശ്രമം നടത്തിയിട്ടില്ലെന്ന് എനിക്കറിയാം, ”അവർ വിഡിയോ ഷെയർ ചെയ്യുകയും കുറിക്കുകയും ചെയ്യുന്നു.

Story highlights- lehenga with LED lights