ലണ്ടൻ മെട്രോയിൽ ‘ചയ്യ ചയ്യ’ നൃത്തവുമായി യുവാവ്- വിഡിയോ

September 16, 2023

ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റർ ഗാനമായ ‘ചയ്യ ചയ്യ’യ്‌ക്ക് നൃത്തം ചെയ്യുന്ന യുവാവിന്റെ വിഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. 1998ൽ റിലീസ് ചെയ്ത ചിത്രത്തിലെ ഹിറ്റ് ഗാനം ഇന്നും ആളുകൾക്കിടയിൽ ആവേശം വിതറാറുണ്ട്. ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ പങ്കിട്ടതിന് ശേഷം വൈറലാക്കുകുകയായിരുന്നു.

വീഡിയോയിൽ, മെട്രോ കോച്ചിൽ മാത്രമല്ല, നിരവധി സ്റ്റേഷനുകളിലും ഷാരൂഖിന്റെ ജനപ്രിയ ‘ചയ്യ ചയ്യ’ നൃത്ത ചുവടുകൾ പുനർനിർമ്മിക്കാനുള്ള ശ്രമം ആ വ്യക്തി നടത്തുന്നതായി കാണാം. യാത്രക്കാർ പക്ഷേ, അദ്ദേഹത്തിന്റെ സാന്നിധ്യം കണ്ട് അമ്പരന്നില്ല. എന്നിരുന്നാലും, ആ മനുഷ്യൻ ശാന്തനായി തുടർന്നുകൊണ്ടേയിരുന്നു.

‘ലണ്ടനിലെ എല്ലാവരും ഒരു കാര്യത്തിലും അസ്വസ്ഥരാകാത്ത വഴി”‘ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. വിഡിയോ വൈറലായതോടെ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ ചിന്തകളും അഭിപ്രായങ്ങളും പങ്കുവെച്ചു. ആരുടെയും പ്രതികരണം ഇല്ലാതെ ചുവടുകൾ തുടരുന്ന യുവാവിന്റെ ധൈര്യമാണ് ആളുകൾ കൂടുതലും അഭിനന്ദിച്ചത്.

Read also: വഴിനീളെ കരകവിഞ്ഞ് ഒഴുകി വീഞ്ഞിന്റെ പുഴ- അപകടം വരുത്തിയ വിന; വൈറൽ വിഡിയോ

അതേസമയം സ്കർട്ടും സ്നീക്കറും അണിഞ്ഞ് വിദേശത്തെ തെരുവുകളിൽ ചുവടുവയ്ക്കുന്ന യുവാവിന്റെ വീഡിയോ ശ്രദ്ധനേടിയിരുന്നു. 22 കാരനായ ജൈനിൽ മേത്ത എന്ന കൊറിയോഗ്രാഫർ സ്കർട്ടണിഞ്ഞ് ന്യൂയോർക്കിലെ തെരുവുകളിൽ നൃത്തം ചെയ്യുന്നത് മുൻപും ശ്രദ്ധനേടിയിരുന്നു.

Story highlights-  Man dances to ‘Chaiyya Chaiyya’ in London Metro