ഭിന്നശേഷിക്കാരിയായ അമ്മയെ കയ്യിലേന്തി വിമാനത്തിലേറുന്ന മകൻ- ഹൃദ്യം, ഈ കാഴ്ച
സ്‌നേഹത്തിന്റെയും അനുകമ്പയുടെയും നിരവധി നേർക്കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ദിവസേന കാണാൻ സാധിക്കും. അങ്ങനെയൊരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ശാരീരിക വൈകല്യമുള്ള അമ്മയോടുള്ള ഒരു മകന്റെ സ്നേഹം ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കവർന്നു. ഗുഡ് ന്യൂസ് പേജ്, എക്‌സിൽ പങ്കിട്ട ഹൃദയസ്പർശിയായ വിഡിയോ, അമ്മയുടെ സുഖവും ക്ഷേമവും ഉറപ്പാക്കാനുള്ള മകന്റെ അചഞ്ചലമായ പ്രതിബദ്ധത കാണിക്കുന്നു.
യാത്രക്കാർ വിമാനത്തിൽ കയറുമ്പോൾ പകർത്തിയ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. തിരക്കുകൾക്കിടയിലും, മകൻ നിശ്ചയദാർഢ്യത്തോടും ആർദ്രതയോടും കൂടി, വീൽചെയറിലിരിക്കുന്ന അമ്മയെ കൈകളിൽ താങ്ങി വിമാനത്തിൽ കയറ്റുകയാണ്. ഒരു അർപ്പണബോധമുള്ള മകനായിരിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് ലോകത്തെ കാണിച്ചുകൊടുക്കുന്ന ഈ വളരെയധികം കയ്യടികൾ നേടുകയാണ്.
His mother carried him for 9 months. Now her children help carry her when she needs help.
— GoodNewsMovement (@GoodNewsMVT) September 19, 2023
(🎥:Dea_Schwarz) pic.twitter.com/7JsiUdMiam
Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി
മരണംമുന്നിൽ കണ്ട അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി നൽകിയ ഒരു മകന്റെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ പങ്കുവെച്ച വിഡിയോ വളരെ ഹൃദ്യമാണ്. രണ്ട് വർഷം മുമ്പാണ് സ്റ്റെഫാനി നോർത്ത്കോട്ടിന് ടെർമിനൽ ക്യാൻസർ ബാധിച്ചതായി അറിയുന്നത്. മകൻ ബിരുദം നേടണമെന്നായിരുന്നു ആ അമ്മയുടെ അവസാന ആഗ്രഹം. അങ്ങനെ ഡാൽട്ടൺ എന്ന മകൻ ഏറ്റവും അതുല്യമായ രീതിയിൽ തന്നെ അമ്മയുടെ ആ ആഗ്രഹം നിറവേറ്റി. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സ്‌കൂളിന്റെയും സഹായത്തോടെ ഡാൾട്ടൺ തന്റെ അമ്മയ്‌ക്കായി ആശുപത്രിയിലെ ചാപ്പലിൽ ഒരു ചെറിയ ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു.
Story highlights- Son carries differently-abled mother in arms