തിയേറ്ററിനുള്ളിൽ നൃത്തവുമായി ഷാരൂഖ് ഖാന്റെ അപരന്മാർ- വിഡിയോ

September 14, 2023

ഷാരൂഖ് ഖാൻ നായകനായി എത്തിയ ജവാൻ ഒരു ഗംഭീര വിജയമായി മാറിയിരിക്കുകയാണ്. ആരാധകരും ഈ സിനിമയുടെ വിജയാഘോഷങ്ങളിലാണ്. ഇപ്പോഴിതാ, ഷാരൂഖ് ഖാന്റെ രണ്ടു പ്രമുഖരായ അപരന്മാർ ഇബ്രാഹിം ഖാദ്രിയും ഗുഫ്രാൻ റൂമിയും ഒരു തിയേറ്ററിനുള്ളിൽ സർപ്രൈസായി എത്തി ആഘോഷത്തിൽ പങ്കെടുക്കുന്ന വിഡിയോ ശ്രദ്ധേയമാകുകയാണ്.

സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ ‘സിന്ദാ ബന്ദ’യ്ക്ക് ഒപ്പം തീയറ്ററിനുള്ളിൽ നൃത്തം ചെയ്യുന്ന വിഡിയോ ഖാദ്രിയും റൂമിയും പങ്കിട്ടു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ രൂപസാദൃശ്യമുള്ളവരുടെ ഈ ഊർജ്ജസ്വലമായ പ്രകടനം തിയേറ്ററിനുള്ളിലെ ആഘോഷ അന്തരീക്ഷത്തെ കൂടുതൽ ഗംഭീരമാക്കി. ഇവർക്കൊപ്പം കാണികളും ചുവടുവയ്ക്കാൻ തുടങ്ങിയതോടെ എല്ലാം ആഘോഷമായിമാറി.

Read Also: വഴിനീളെ കരകവിഞ്ഞ് ഒഴുകി വീഞ്ഞിന്റെ പുഴ- അപകടം വരുത്തിയ വിന; വൈറൽ വിഡിയോ

അതേസമയം, അറ്റ്‌ലി സംവിധാനം ചെയ്‌ത ഷാരൂഖിന്റെ ‘ജവാൻ’ ഒരാഴ്ചയ്ക്കുള്ളിൽ ലോകമെമ്പാടും 600 കോടി രൂപ പിന്നിട്ടു. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ആറ്റ്ലിയുടെ അരങ്ങേറ്റ ചിത്രമായ രാജാ റാണിയിലും ‘ബിഗിൽ’ എന്ന ചിത്രത്തിലും നയൻ‌താര അഭിനയിച്ചിട്ടുണ്ട്. നയൻതാരയ്ക്ക് പുറമെ പ്രിയ മണിയും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights- SRK doppelgangers dance