അന്യസംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാർ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

September 13, 2023

സ്വന്തമായൊരു കാർ എന്നത് പലരുടെയും സ്വപ്‍നമാവും. അവരിൽ പലരേയും ചിന്തിപ്പിക്കുന്ന കാര്യമായിരിക്കും പുതിയ വാഹനങ്ങളുടെ വില. അടുത്ത ഓപ്‌ഷനായി സെക്കൻഡ് ഹാൻഡ് കാറുകൾ അല്ലെങ്കിൽ യൂസ്ഡ് കാറുകൾ ആയിരിക്കും നമ്മുടെ മനസിലേക്ക് വരുന്നത്.


ഇങ്ങനെ വാഹനങ്ങൾ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്‍ടം തന്നെയാവും ഫലം. പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ അതൊരു നഷ്ടക്കച്ചവടമായി മാറും. മാത്രമല്ല ചിലപ്പോൾ അപകടങ്ങൾക്കും ഇത്തരം അശ്രദ്ധ കാരണമായേക്കാം. കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ വാങ്ങി പുലിവാല് പിടിക്കുകയും ചെയ്യും.

അന്യസംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാർ വാങ്ങിക്കുമ്പോൾ വാഹനം കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഗതാഗത നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?അന്യ സംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും നിർബന്ധമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) തുണ വെബ്പോർട്ടലിലെ VEHICLE NOC വഴി ലഭ്യമാണ്. തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ സമർപ്പിച്ചാൽ വെഹിക്കിൾ എൻക്വറി റിപ്പോർട്ട് ലഭിക്കുന്നതാണ്.

Read Also: ഈ ഗാനവുമായി പ്രണയത്തിലാണ്- നൃത്തച്ചുവടുകളുമായി അനുപമ പരമേശ്വരൻ

ഇതിനായി തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.Digital Police Citizen Services എന്ന പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന OTP ഉപയോഗിച്ച് ലോഗിൻ ചെയ്യുക. GENERATE VEHICLE NOC ക്ലിക്ക് ചെയ്യുക.ഈ പേജിൽ പേര്, വാഹനത്തിന്റെ ഇനം, രജിസ്ട്രേഷൻ നമ്പർ, ചേസിസ്‌ നമ്പർ, എൻജിൻ നമ്പർ എന്നിവ നൽകി സെർച്ച് ചെയ്താൽ Vehcile Enquiry Report ലഭിക്കും.

Story highlights- Things to keep in mind while buying a second hand car from abroad