ചർമ്മം തിളങ്ങാൻ വീട്ടിൽ തന്നെ ചെയ്യാം ഒരു തക്കാളി ഫേഷ്യൽ

September 7, 2023

ചർമ്മത്തിന് വളരെയധികം ഗുണങ്ങൾ സമ്മാനിക്കുന്ന ഒന്നാണ് തക്കാളി. വില കൂടിയ ബ്യൂട്ടി ക്രീമുകൾ ഉപയോഗിക്കുന്നതിലും ഫലപ്രദമാണ് തക്കാളികൊണ്ടുള്ള സൗന്ദര്യക്കൂട്ടുകൾ. ഒരു തരത്തിലുള്ള പാർശ്വഫലങ്ങളുമില്ലാത്ത തക്കാളി മുഖത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. മറ്റു സൗന്ദര്യ പ്രശ്നങ്ങളെക്കാൾ പലരെയും അലട്ടുന്ന ഒന്നാണ് കരുവാളിപ്പ്. പ്രത്യേകിച്ച് ഓഫീസിന് പുറത്തിറങ്ങി ജോലി ചെയ്യേണ്ടവർക്ക്. അങ്ങനെ വെയിലേറ്റ് കരുവാളിക്കുന്ന മുഖത്ത് തക്കാളി കൊണ്ട് ഒരു ഫേഷ്യൽ ചെയ്‌താൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുക.

തക്കാളിയും, തേനും, അരിപ്പൊടിയും, കറ്റാർവാഴയും, വെണ്ണയും ചേർന്നൊരു സ്പെഷ്യൽ ഹോം മെയ്ഡ് ഫേസ്‌പാക്ക്‌ കൊണ്ടുള്ള ഫേഷ്യൽ വളരെ ഫലപ്രദമാണ്. അതിനായി ആദ്യം തക്കാളി മുറിച്ച് മുഖത്ത് ഉരസുക. തക്കാളിയുടെ സത്തൊക്കെ മുഖത്ത് എത്തുന്നതുപോലെ ഉരച്ച് തേക്കണം. ഇതിനുശേഷം മറ്റൊരു പാക്ക് തയാറാക്കണം.

തക്കാളി നന്നായി അരച്ച് തേനും കറ്റാർവാഴയും ചേർത്തിളക്കി മുഖത്തിടുക. ആദ്യം നന്നായി ഇത് മുഖത്ത് മസാജ് ചെയ്യേണ്ടതാണ്. നന്നായി ഉണങ്ങി മുഖം വലിയുന്നതുവരെ കാത്തുനിൽക്കരുത്. നന്നായി മുഖത്ത് മസാജ് ചെയ്തശേഷം തുടച്ചുകളയാം.

Read Also: വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ പൊലീസിന് രഹസ്യവിവരം കൈമാറാം

അതിനുശേഷം അടുത്ത പാക്ക് തയ്യാറാക്കണം. തക്കാളി നന്നായി അരച്ച ശേഷം വെണ്ണയും അരിപ്പൊടിയും ചേർത്ത് മസാജ് ചെയ്യണം. എല്ലാ പാക്കുകളും മുഖത്ത് ഇട്ടതിനു ശേഷം മുഖം നന്നായി കഴുകി വൃത്തിയാക്കുക. അതിനൊപ്പം തന്നെ വെണ്ണ ഉപയോഗിച്ച് മുഖത്ത് നന്നായി തടവുക. കരുവാളിപ്പിന് നല്ലൊരു മാറ്റം ഉണ്ടാകുമെന്നു മാത്രമല്ല, മറ്റു ചർമ പ്രശ്നങ്ങൾക്കും തക്കാളി ഫേഷ്യൽ സഹായകരമാണ്.

Story highlights- tomato faceback