അൻപതുവർഷമായി ഗർത്തത്തിൽ നിന്നും അണയാതെ ആളിക്കത്തുന്ന തീ..; ഇത് നരകത്തിലേക്കുള്ള കവാടം!
ഒട്ടേറെ വിചിത്രമായ കാഴ്ചകൾ നിറഞ്ഞതാണ് പ്രകൃതി. മനുഷ്യൻ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് പ്രകൃതിയുടെ ഭാവമാറ്റങ്ങളും തിരിച്ചടികളും. അത്തരമൊരു കാഴ്ചയാണ് തുർക്മെനിസ്ഥാനിലെ ദർവാസാ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കരാകും മരുഭൂമിയിൽ കാണാൻ സാധിക്കുക. കഴിഞ്ഞ 50 വർഷങ്ങളായി അണയാതെ കത്തുകയാണ് ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഭീമൻ ഗർത്തം.
നരകത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഗർത്തതിന് 69 മീറ്റർ വ്യാസവും, 30മീറ്റർ ആഴവുമാണുള്ളത്. വെറും 350 പേർ മാത്രമാണ് ഈ പ്രദേശത്ത് താമസമുള്ളത്. ഒട്ടേറെ സഞ്ചാരികൾ ഈ ഗർത്തം കാണാനായി എത്താറുണ്ട്.
1971ൽ സോവിയറ്റ് എഞ്ചിനിയർമാർ കണ്ടെത്തിയ സ്ഥലമാണിത്. ഈ സ്ഥലത്ത് എണ്ണ നിക്ഷേപം ഉണ്ടാകുമെന്ന ധാരണയിൽ എത്തിയ എഞ്ചിനിയർമാർക്ക് തെറ്റി. ഭൂമിക്കടിയിൽ നിന്നും വിഷവാതകങ്ങൾ പുറന്തള്ളുന്ന ഗർത്തമാണ് അവർ കണ്ടെത്തിയത്.
Read also: സ്കിൻ ടോൺ മനസിലാക്കി അനുയോജ്യമായ നിറങ്ങൾ വസ്ത്രങ്ങൾക്ക് തെരഞ്ഞെടുക്കാം; ഇതാ വഴി!
ഈ വാതകങ്ങൾ അടുത്ത പ്രദേശങ്ങളിലേക്ക് ഒഴുകി അപകടമുണ്ടാകാതിരിക്കാൻ അവർ ഗർത്തത്തിൽ തീയിട്ടു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ വാതകങ്ങൾ കത്തിത്തീരുമെന്നു പ്രതീക്ഷിച്ച എഞ്ചിനിയർമാർക്ക് തെറ്റി. ഇന്നും ആ ഗർത്തം ആളിക്കത്തുകയാണ്. കിലോമീറ്ററികൾക്ക് അപ്പുറം നിന്നാലും ഈ തീനാളം കാണാൻ സാധിക്കും. 2010ൽ തുർക്മെനിസ്ഥാൻ പ്രസിഡൻറ് ഈ ഗർത്തം അടയ്ക്കാൻ ഉത്തരവിട്ടെങ്കിലും 2013ൽ ഇതൊരു പ്രകൃതി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു.
Story highlights- Turkmenistan’s fiery crater