റിലീസിനൊരുങ്ങുന്ന ‘മാർക്ക് ആന്റണി’യിൽ സിൽക്ക് സ്മിത; എഐ സൃഷ്ടിയല്ല, രൂപസാദൃശ്യംകൊണ്ട് അമ്പരപ്പിച്ച് പുതുമുഖ നടി

റിലീസിന് ഒരുങ്ങുന്ന മാർക്ക് ആന്റണി എന്ന സിനിമയുടെ ട്രെയ്ലർ ഉയർത്തിയ തരംഗം ചെറുതല്ല. പ്രധാനമായും ട്രെയിലറിൽ കണ്ട സിൽക്ക് സ്മിത. മരണമടഞ്ഞ് ഇത്രയും വർഷങ്ങൾക്ക് ശേഷം സെപ്റ്റംബർ 15ന് റിലീസിന് ഒരുങ്ങുന്ന ഒരു സിനിമയിൽ സിൽക്ക് സ്മിത എങ്ങനെ അഭിനയിച്ചു എന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്. എന്നാൽ, ഇത് എഐ സൃഷ്ടിയാണ് എന്നാണ് ആളുകൾ കമന്റ്റ് ചെയ്തത്.
എന്നാൽ, ഇത് എഐ സൃഷ്ടിയല്ല. വിഷ്ണുപ്രിയ ഗാന്ധി എന്ന യുവതിയാണ് സിൽക്ക് സ്മിതയുടെ റോളിൽ എത്തിയിരിക്കുന്നത്. ഇത് മേക്കപ്പിന്റെ മാത്രം കരവിരുതല്ല എന്നതാണ് ശ്രദ്ധേയം. ഒരുകാലത്ത് ഇന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിച്ച സിൽക്ക് സ്മിതയുമായി അസാമാന്യ രൂപസാദൃശ്യമാണ് വിഷ്ണുപ്രിയയ്ക്ക്. സിനിമയിലേക്ക് എത്തുന്നത് തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയുമാണ്.
Read Also: ഇത് രണ്ട് അമ്മമാർ ഒരുമിക്കുന്ന സംരംഭം; ആലിയ ഭട്ടിന്റെ ‘എഡ്-എ-മമ്മ’യോട് സഹകരിക്കാൻ ഇഷ അംബാനി
80കളിലെ ദക്ഷിണേന്ത്യൻ താരത്തിനോട് സാമ്യമുള്ളതിനാൽ “ജൂനിയർ സിൽക്ക്” എന്ന വിളിപ്പേരുള്ള പ്രതിഭാധനയായ യുവ നടിയായ വിഷ്ണുപ്രിയ ഗാന്ധിയാണ് സിൽക്ക് സ്മിതയെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ പ്രശസ്തി നേടിയ വിഷ്ണുപ്രിയ ഗാന്ധി സിൽക്ക് സ്മിതയുടെ വേഷം ബിഗ് സ്ക്രീനിൽ അവതരിപ്പിച്ച ത്രില്ലിലാണ്. വിശാലും എസ് ജെ സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുനീൽ, സെൽവരാഘവൻ, ഋതു, അഭിനയ, തുടങ്ങിയവർ ഉൾപ്പെടുന്ന വൻ താരനിരയുണ്ട്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Story highlights- vishnupriya gandhi resembles silk smitha