“ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന”; നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

September 27, 2023
Waheeda Rehman

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായായി. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും ലഭിച്ചിരുന്നു. (Waheeda Rehman wins the Dadasaheb Phalke Award)

പ്യാസ, കാഗാസ് കെ ഫൂല്‍, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔര്‍ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ റഹ്‌മാന്‍ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്‌മാന്‍ ജനിച്ചത്. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം. 90ലധികം ചിത്രങ്ങില്‍ അഭിനയിച്ചിട്ടുണ്ട്.

Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

1965ല്‍ പുറത്തിറങ്ങിയ ഗൈഡിലൂടെ ആദ്യമായി ഫിലിംഫെയര്‍ പുരസ്‌കാരം വഹീദാ റഹ്‌മാനെ തേടിയെത്തി. 1968ല്‍ പുറത്തിറങ്ങിയ നീല്‍കമലിലൂടെ രണ്ടാമതും വഹീദ ഫിലിംഫെയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ‘രേഷ്മ ആന്‍ഡ് ഷേര’ എന്ന ചിത്രത്തിലെ വേഷത്തിനു ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. രാജ്യം പത്മശ്രീ (1972), പത്മഭൂഷണ്‍ (2011) പുരസ്‌കാരങ്ങള്‍ നല്‍കി വഹീദാ റഹ്‌മാനെ ആദരിച്ചു.

Story highlights- Waheeda Rehman wins the Dadasaheb Phalke Award