അപ്രതീക്ഷിതമായി വിവാഹാഭ്യർത്ഥന നടത്തി സുഹൃത്ത്; നടി അമല പോൾ വിവാഹിതയാകുന്നു- വിഡിയോ

October 26, 2023

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ താര റാണിയായ നടിയാണ് അമല പോൾ . സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും ബോൾഡ് വേഷങ്ങളിലൂടെയും ശക്തമായ സാന്നിധ്യമായി മാറിയ അമല പോൾ ഇനി ബോളിവുഡിലേക്കും ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ഇപ്പോഴിതാ, മറ്റൊരു വാർത്തയാണ് അമല പങ്കുവയ്ക്കുന്നത്. നടി വിവാഹിതയാകുന്നു.

സുഹൃത്ത് ജഗത് ദേശായിയാണ് അമലയുടെ വരൻ. അമലയെ അപ്രതീക്ഷിതമായി പ്രപ്പോസ് ചെയ്യുന്ന വിഡിയോ ജഗത് പങ്കുവെച്ചിട്ടുണ്ട്. ഒടുവിൽ എന്റെ ജിപ്സി ഗേൾ സമ്മതം പറഞ്ഞു എന്നാണ് വീഡിയോയ്ക്ക് ജഗത് ദേശായി നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി ആളുകൾ ഇരുവർക്കും ആശംസയറിയിച്ച് രംഗത്തെത്തി.

Read also: “ആർടിഓ യെ കാണണം.. എന്താ മക്കളേ കാര്യം? ഓടിയെത്തുമ്പോൾ ഡബിൾ ബെല്ല് അടിച്ച് ബസ് വിടും”; പരാതിയുമായി കുട്ടികൾ, ഉടനെ നടപടി

അതേസമയം, ടീച്ചർ എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ‘അതിരൻ’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്ത സിനിമയാണ് ‘ടീച്ചര്‍’. സിനിമയിൽ ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Story highlights- Amala paul proposal video