ഒറ്റശ്വാസത്തിൽ ഇത്രയും ഒപ്പിക്കാൻ പറ്റി- സഹോദരിക്കൊപ്പം അനാർക്കലിയുടെ പാട്ടുമത്സരം

October 19, 2023

മലയാളത്തിന്റെ പ്രിയങ്കരിയാണ് അനാർക്കലി മരിക്കാർ. അഭിനേത്രിയായാണ് ശ്രദ്ധനേടിയതെങ്കിലും വളരെ മികച്ചൊരു ഗായികയും കൂടിയാണ് അനാർക്കലി. ആലാപനത്തിലും മികവ് പുലർത്തുന്ന അനാർക്കലി മുൻപും വിവിധ ഗാനങ്ങൾ ആലപിച്ച് പങ്കുവെച്ചിരുന്നു. ‘അലരേ..’ എന്ന ഗാനം ആലപിച്ചപ്പോഴും ആളുകൾ അത് ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, സഹോദരി ലക്ഷ്മിക്കൊപ്പം ഒരു പാട്ടുമത്സരവുമായാണ് നടി എത്തിയിരിക്കുന്നത്. ഹിറ്റ്ലർ എന്ന സിനിമയിലെ ഹിറ്റ് ഗാനം ഒറ്റശ്വാസത്തിൽ പാടുകയാണ് നടി. ഒപ്പം ലക്ഷ്മിയുമുണ്ട്.

‘ഞങ്ങളെക്കൊണ്ട് ഇത്രയേ പറ്റൂ..’ എന്ന് പറഞ്ഞുകൊണ്ടാണ് അനാർക്കലി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ലക്ഷ്മിയും സിനിമ പശ്ചാത്തലമുള്ളയാളാണ്. ‘നമ്പർ വൺ സ്നേഹതീരം നോർത്ത്’ എന്ന ചിത്രത്തിൽ ബാലതാരമായി നടി എത്തിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലാണ് ലക്ഷ്മി എത്തിയത്. ഇതിനു പുറമെ ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടിരുന്നു. അടുത്തിടെ ഹെലൻ, വൈറസ് എന്ന ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു. വൈറസിൽ അസ്സിസ്റ്റന്റ്റ് ആയും ലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരുടെയും അമ്മയും അഭിനേത്രിയാണ്.

Read also: ആസ്‌തി 1.55 ലക്ഷം കോടി രൂപ; ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയ്ക്ക് പ്രായം 73

അതേസമയം, സായാഹ്‌ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമായ ഗഗനചാരിയിലാണ് അനാർക്കലി അടുത്തതായി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷനായ സിനിമയിൽ മനുഷ്യ സംസ്കാരം പഠിക്കാൻ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയാണ് അനാർക്കലി മരിക്കാർ.

Story highlights- anarkkali and sister musical video