‘കാതൽ കഥകളി..’- വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെച്ച് അനുസിതാര

October 18, 2023

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന നടിയാണ് അനുസിത്താര. ലോക്ക് ഡൗൺ കാലത്ത് യൂട്യൂബ് ചാനൽ ആരംഭിച്ച അനുസിത്താര, നിരവധി നൃത്തങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. നൃത്തത്തിന് പുറമെ പാട്ടും, നാട്ടിലെ വിശേഷങ്ങളുമൊക്കെയായി അനുസിത്താര സജീവമായിരുന്നു. ഒരു കലാകുടുംബത്തിൽ നിന്നുമാണ് അനുസിത്താര സിനിമയിലേക്ക് എത്തിയത്. അച്ഛൻ നാടകനടനും, അമ്മ നർത്തകിയും, സഹോദരി നർത്തകിയും ഗായികയുമാണ്.

അഭിനയത്തിന് പുറമെ, വയനാട്ടിൽ നൃത്ത വിദ്യാലയവും നടത്തുന്നുണ്ട് നടി. ഇപ്പോഴിതാ, തന്റെ വിദ്യാര്ഥിനികൾക്കൊപ്പമുള്ള നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അനുസിത്താര. ‘;കാതൽ കഥകളി’ എന്ന ഹിറ്റ് തമിഴ് ഗാനത്തിനും മലയാള ഗാനത്തിനുമാണ് അനുസിത്താര ചുവടുവയ്ക്കുന്നത്.

അതേസമയം, നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് നടി. അനുസിത്താര പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍-59/2019′ ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Read also: ആസ്‌തി 1.55 ലക്ഷം കോടി രൂപ; ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയ്ക്ക് പ്രായം 73

2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനുസിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ക്യാപ്റ്റന്‍’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘നീയും ഞാനും’, ‘മാമാങ്കം’, ‘മണിയറയിലെ അശോകന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വ്യത്യസ്ത കഥാപാത്രങ്ങളായെത്തി. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് അനുസിത്താര.

Story highlights- anusithara dance with students