ഹൈസ്‌കൂളിൽ ആരംഭിച്ച പ്രണയം, ഒരുമിച്ച് ജീവിച്ച 69 വർഷങ്ങൾ; അവസാനം മരണത്തിലും ഒരുമിച്ച് ദമ്പതികൾ!!

October 1, 2023

ഒരുമിച്ചായിരിക്കണം, മരണം വരെ കൂടെ ഉണ്ടായിരിക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നവരുണ്ട്. പക്ഷെ ചിലതൊന്നും അങ്ങനെയാകണമെന്നില്ല. പുതിയ ആളുകളും കൂട്ടുകളുമായി ജീവിതം മുന്നോട്ട് പോകും. എന്നാൽ ജീവിതത്തിലും മരണത്തിലും ഒരുമിച്ചിരിക്കുന്ന ദമ്പതിമാരുടെ ഹൃദയസ്പർശിയായ പ്രണയത്തിന്റെ കഥയാണ് ഇവിടെ പങ്കുവെക്കുന്നത്. വിർജീനിയ, ടോമി സ്റ്റീവൻസ് ദമ്പതികളാണ് തങ്ങളുടെ ജീവിതത്തിലും മരണത്തിലും ഒരുമിച്ചിരിക്കുന്നത്. ടെന്നസിയിൽ നിന്നുള്ള ഇവരുടെ ജീവിതം ആരുടേയും ഹൃദയം നിറയ്ക്കുന്നതാണ്.

ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. പിന്നീട് രണ്ടുപേരും വിവാഹിതരായി. ഒരുമിച്ച് ജീവിച്ച 69 വർഷങ്ങൾ, ഇപ്പോൾ മരണത്തിലും ഒരുമിച്ചിരിക്കുകയാണ് ഇവർ. ഇരുവരും തങ്ങളുടെ കരങ്ങൾ കോർത്ത് പിടിച്ച് അവസാന നിമിഷങ്ങൾ ആശുപത്രിയിൽ കിടക്കുന്ന ചിത്രങ്ങൾ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. എങ്കിലും അത്രമേൽ തീവ്രമായ ഇവരുടെ പ്രണയത്തെ കുറിച്ചോർക്കുമ്പോൾ ഇവർ എത്ര ഭാഗ്യവാമാരാണെന്ന് തോന്നാം.

Read also: ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു- ആദരാഞ്ജലികൾ നേർന്ന് സിനിമാലോകം

91 വയസ്സായിരുന്നു ടോമി സ്റ്റീവൻസിന്റെ പ്രായം. അവരുടെ 69 -ാം വിവാഹ വാർഷികത്തിന്റെ ഒരു ദിവസം മുമ്പ്, സെപ്റ്റംബർ 8 -നായിരുന്നു അദ്ദേഹം അന്തരിച്ചത്. ഒമ്പത് ദിവസങ്ങൾക്ക് ശേഷം 91 വയസ്സുകാരി വിർജീനിയയും തന്റെ പ്രിയപ്പെട്ട ഭർത്താവിനൊപ്പം യാത്രയായി. വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലാണ് ഇരുവരും അവസാന നിമിഷങ്ങൾ ചിലവഴിച്ചത്. ഒപ്പം പ്രിയപ്പെട്ടവരും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.

Story highlights – Couple Married for 69 Years Spent Their Last Moments Together