“കാത്തിരിപ്പില്ല, ഇനി ദിവസങ്ങൾ ബാക്കി”; സംഗീത വിസ്മയത്തിന് കൊച്ചി തയ്യാറെടുക്കുന്നു!!

October 5, 2023

ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് സംഗീത നിശ വീണ്ടുമെത്തുന്നു. ഇക്കുറി കൊച്ചി നഗരിയെ സംഗീതരാവിൽ ആറാടിക്കാനാണ് ഡിബി നൈറ്റ് ചാപ്റ്റർ 3 ഒരുങ്ങുന്നത്. നവംബർ 4 വൈകുന്നേരം 3.30 മുതൽ ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ വച്ചാണ് പരിപാടി നടക്കുക. (dB night by flowers chapter 3 Kochi)

ഡിബി നൈറ്റ് ചാപ്റ്റർ 3 ൽ അണിനിരക്കുന്നത് സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുരിയൻ ലൈവ് (Job kurian live), ബ്രോധ വി, (Brodha v) ജോർഡിൻഡിയൻ (Jordindian), ജാനു (JHANU), 43 മൈൽസ് (43 miles) എന്നിവരാണ്.

Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി

കൊച്ചി നഗരിയെ സംഗീത സാന്ദ്രമാക്കാൻ ഇഷ്ട സംഗീതജ്ഞരൊക്കെ എത്തുന്നത് ആസ്വാദകർക്ക് മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കും. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂർത്തം ആസ്വദിക്കാൻ സംഗീതപ്രേമികർക്ക് അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്. 699 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകും. കൂടാതെ early bird ടിക്കറ്റ് ആക്സസും ലഭ്യമാണ്.

ടിക്കറ്റുകൾക്കായി സന്ദർശിക്കുക : https://in.bookmyshow.com/kochi/events/db-night-by-flowers-cochin/ET00371623

Story Highlights: dB night by flowers chapter 3 Kochi