ബോൾഗാട്ടിക്ക് ഹരം പകരാൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3′; അണിനിരക്കുന്ന കലാകാരന്മാർ ഇവർ!

October 17, 2023

കോഴിക്കോട്ടും തിരുവനന്തപുരത്തും ആവേശം തീർത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഇനി കൊച്ചിയിൽ പാട്ടിന്റെ ലഹരി പകരാൻ ഒരുങ്ങുകയാണ്. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3′ നവംബർ 4 ന് കൊച്ചി ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ വച്ച് നടക്കുകയാണ്.

ഈ സംഗീത നിശയിൽ സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ ഡിബി നൈറ്റ് ചാപ്റ്റർ 3 ൽ അണിനിരക്കുന്നത് സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുര്യൻ ലൈവ് (Job kurian live), ബ്രോധ വി, (Brodha v) ജോർഡിൻഡിയൻ (Jordindian), ജാനു (JHANU), 43 മൈൽസ് (43 miles) എന്നിവരാണ് അണിനിരക്കുന്നത്.

അവിയൽ (Avial)

ചലച്ചിത്ര ഗാനങ്ങൾക്കപ്പുറം മലയാള സംഗീത ലോകം സ്വതന്ത്ര സംഗീതത്തെ ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് തന്നെ വലിയ ജനപ്രീതി നേടിയ ബാൻഡാണ് ‘അവിയൽ.’ നാടൻ പാട്ടുകൾ അടക്കമുള്ള മലയാള ഗാനങ്ങളിൽ റോക്ക് സംഗീതവും ചേർത്ത് അവതരിപ്പിച്ച പുതുമയുള്ള അവതരണമാണ് അവിയലിന് വലിയ പ്രശസ്‌തി നേടിക്കൊടുത്തത്. രാജ്യത്തുടനീളം നിരവധി ലൈവ് ഷോകളും കൺസേർട്ടുകളും അവതരിപ്പിച്ച് സംഗീത സാമ്രാട്ട് ഏ.ആർ റഹ്‌മാൻ അടക്കമുള്ള സംഗീതജ്ഞരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് അവിയൽ. നിരവധി അന്തർദേശീയ മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള അവിയൽ സോൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, സെക്കൻഡ് ഷോ അടക്കമുള്ള ചിത്രങ്ങളിൽ ഗാനങ്ങൾ ചെയ്‌തിട്ടുണ്ട്‌. ബാൻഡിലെ ഗിത്താറിസ്റ്റായ റെക്‌സ് വിജയൻ മലയാള സിനിമയിലെ തിരക്കുള്ള സംഗീത സംവിധായകൻ കൂടിയാണ്.

ജോബ് കുര്യൻ ലൈവ് (Job kurian live)

കഴിഞ്ഞ 13 വർഷമായി മലയാള സ്വാതന്ത്ര സംഗീത ലോകത്തും ചലച്ചിത്ര പിന്നണി ഗാന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് ജോബ് കുര്യൻ. റിയാലിറ്റി ഷോയിലൂടെ സംഗീത രംഗത്തേക്കെത്തിയ ജോബ് നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. യുവാക്കൾക്കിടയിൽ വലിയ ഹിറ്റായ ഒട്ടേറെ സ്വന്തന്ത്ര ഗാനങ്ങളും ആൽബങ്ങളും ഗായകൻ പുറത്തിറക്കിയിട്ടുണ്ട്. ‘ജോബ് കുര്യൻ ലൈവ്’ എന്ന ലൈവ് ഷോയിലൂടെയാണ് ഇന്ന് ഗായകൻ സംഗീത പ്രേമികളിൽ ആവേശം നിറയ്ക്കുന്നത്.

ബ്രോധ വി, (Brodha v)

ഇന്ത്യയിലെ ഏറ്റവും മികച്ച റാപ്പർ ആണ് Brodha V. കർണാടക സംഗീതവും റാപ്പും സംയോജിപ്പിക്കുന്നതിൽ മാസ്റ്ററാണ് Brodha V. അസാധ്യമായത് ചെയ്‌ത് അത് വളരെ എളുപ്പമാക്കുന്ന മികവാർന്ന കലാകാരനാണ് ഇദ്ദേഹം. വിഘ്നേഷ് ശിവാനന്ദ് എന്നാണ് യഥാർത്ഥ പേരെങ്കിലും സ്റ്റേജ് നെയിമിലാണ് അറിയപ്പെടുന്നത്. ഒരു ഇന്ത്യൻ ഹിപ്-ഹോപ്പ് കലാകാരനും ഗാനരചയിതാവും റാപ്പറും സംഗീത നിർമ്മാതാവുമാണ് Brodha V. ഈ കലാകാരൻ പതിനെട്ടാം വയസ്സിൽ റാപ്പിംഗ് ആരംഭിക്കുകയും ഓർക്കുട്ടിലെ ഓൺലൈൻ റാപ്പ് തരംഗങ്ങളിൽ സജീവവുമായിരുന്നു.

ജോർഡിൻഡിയൻ (Jordindian)

നാസർ അൽ അസെയും വിനീത് കുമാറും ചേർന്ന് സൃഷ്‌ടിച്ച മ്യൂസിക്കൽ ബാൻഡാണ് ജോർഡിൻഡിയൻ. “ജോർഡിൻഡിയൻ” എന്ന പേര് ഇരുവരുടെയും സ്വദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്: നാസർ ജോർദാനിയൻ ആണ്, വിനീത് ഇന്ത്യയിൽ നിന്നുമാണ്. 2018-ൽ, ഇരുവരും ചേർന്ന് ‘സ്‌മോക്ക് ഷിഷ പ്ലേ ഫിഫ’ എന്ന മ്യൂസിക് വീഡിയോ പുറത്തിറക്കി. ഇത് 20 ദശലക്ഷത്തിലധികം കാഴ്‌ചകളുള്ള അവരുടെ ഏറ്റവും ജനപ്രിയ വീഡിയോയാണ്. കോമഡി സ്കെച്ചുകൾ നിർമ്മിക്കുന്നതിലും ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

Read also: ആസ്‌തി 1.55 ലക്ഷം കോടി രൂപ; ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയ്ക്ക് പ്രായം 73

ജാനു (JHANU)

ജാനു ഒരു തമിഴ് റോക്ക് ബാൻഡാണ്. ആധുനിക റോക്കിന്റെ ഊർജ്ജവും തമിഴിന്റെ സൗന്ദര്യശാസ്ത്രവും ലയിപ്പിച്ച ജാനു യുവാക്കൾക്കിടയിൽ തീർക്കുന്ന തരംഗം ചെറുതല്ല; ഇങ്ങനെ ഇവർ സംഗീതാസ്വാദകർക്കിടയിൽ വളരെയധികം സ്വീകാര്യത ഉള്ളവരാണ്. ശക്തമായ വരികളും സ്റ്റേജിലെ ഊർജ്ജസ്വലമായ പ്രകടനവുമാണ് ജാനുവിനെ പ്രസിദ്ധമാക്കുന്നത്.

Story highlights- DB Night by flowers chapter 3 performers