കൊച്ചിക്ക് സംഗീതത്തിന്റെ മാസ്മരികത സമ്മാനിക്കാൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’- നവംബർ നാലിന് CIAL കൺവൻഷൻ സെന്ററിൽ

October 26, 2023


കോഴിക്കോട്ടും തിരുവനന്തപുരത്തും ആവേശം തീർത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഇനി കൊച്ചിയിൽ പാട്ടിന്റെ ലഹരി പകരാൻ ഒരുങ്ങുകയാണ്. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3′ നവംബർ 4 ന് CIAL കൺവൻഷൻ സെന്ററിൽ വച്ച് നടക്കുകയാണ്.

ഈ സംഗീത നിശയിൽ സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ ഡിബി നൈറ്റ് ചാപ്റ്റർ 3 ൽ അണിനിരക്കുന്നത് സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുര്യൻ ലൈവ് (Job kurian live), ബ്രോധ വി, (Brodha v) ജോർഡിൻഡിയൻ (Jordindian), ജാനു (JHANU), 43 മൈൽസ് (43 miles) എന്നിവരാണ് അണിനിരക്കുന്നത്.

Read also: പ്രതിരോധത്തിന്റെ രണ്ടുതുള്ളി മറക്കരുതേ; ഇന്ന് ലോക പോളിയോ ദിനം

കൊച്ചി നഗരിയെ ആവേശം നിറയ്ക്കാൻ ഇഷ്ട സംഗീതജ്ഞരൊക്കെ എത്തുന്നത് ആസ്വാദകർക്ക് മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കുമെന്നത് തീർച്ച. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂർത്തം ആസ്വദിക്കാൻ സംഗീതപ്രേമികർക്ക് അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്.

Story highlights- db night chapter 3 venue