അമിതമായി റെഡ് മീറ്റ് കഴിക്കുന്നുണ്ടോ? എങ്കിൽ ഈ ലക്ഷണങ്ങൾ ഒന്നു ശ്രദ്ധിക്കൂ..
റെഡ് മീറ്റ് അഥവാ ചുവന്ന മാംസം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവരാണ് അധികവും. പോഷകസമൃദ്ധമെന്നും ആരോഗ്യത്തിന് വെല്ലുവിളിയെന്നും വിവാദ ചർച്ച നിലനിൽക്കുന്ന ഒന്നാണിത്. പരിണാമകാലഘട്ടം മുതൽ തന്നെ മനുഷ്യർ ഇത് കഴിക്കുന്നുണ്ടെങ്കിലും, അത് ദോഷം വരുത്തുമെന്ന് ചിന്തിക്കുന്നവരുണ്ട്. രണ്ടഭിപ്രായമുണ്ടെങ്കിലും ചുവന്ന മാംസത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം, ഫാസ്റ്റ് ഫുഡ് സംസ്കാരം ജീവിതത്തെ അമിതമായി തന്നെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ റെഡ് മീറ്റിന്റെ ദോഷങ്ങൾ പരിശോധിക്കാം.
രുചിയുടെ അമിതമായ ആകർഷണം കാരണം മാംസപ്രേമികൾക്കിടയിൽ ഒരു ജനപ്രിയ ഭക്ഷണമാണ് റെഡ് മീറ്റ്. മിതമായ അളവിൽ കഴിക്കുന്നത് ശുപാർശ ചെയ്യപ്പെടുമ്പോൾ, അത് അമിതമായി കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള സൂചനകൾ നൽകും. ഈ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇവ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.
അപ്രതീക്ഷിതമായി കൂടുന്ന ശരീരഭാരം അമിതമായി റെഡ് മീറ്റ് കഴിക്കുന്നതിന്റെ സൂചനയാണ്. മെലിഞ്ഞ ശരീരഘടനയിൽ നിന്നും റെഡ് മീറ്റ് കഴിച്ചുണ്ടാകുന്ന വണ്ണം ആരോഗ്യകരമായിരിക്കില്ല. ചുവന്ന മാംസത്തിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അത്തരം മാംസങ്ങൾ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും.ഇത് ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിതെളിക്കും.
ചുവന്ന മാംസത്തിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ഇത് അമിതമായി കഴിക്കുന്നത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അനാരോഗ്യകരമായ ഉയർച്ചയ്ക്ക് കാരണമാകും. അതിനാൽ, ആരോഗ്യത്തെ ബാധിക്കാതെ മാംസാഹാരം നിറവേറ്റാൻ വളരെയധികം കരുതൽ ആവശ്യമാണ്.
Read also: എഐ സഹായത്തോടെ മകളുടെ മുടി മെടഞ്ഞിടാനും പഠിച്ചു; വിഡിയോ പങ്കുവെച്ച് മാർക്ക് സക്കർബർഗ്
ദുർഗന്ധം വമിക്കുന്ന ശ്വാസം ഒരു ലക്ഷണമാണ്. വായ്‌നാറ്റം ആരും പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. പലപ്പോഴും ചുവന്ന മാംസം സ്ഥിരം കഴിക്കുന്ന ആളുകൾക്ക് അമിതമായ വായ്‌നാറ്റം ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ശരീരത്തിലും വിയർപ്പിന് ദുർഗന്ധം അനുഭവപ്പെടും. നിങ്ങളുടെ ശരീരത്തിന്റെ ഗന്ധത്തെ ഭക്ഷണക്രമം വളരെയധികം സ്വാധീനിക്കുമെന്ന് പലർക്കും അറിയില്ല. ചുവന്ന മാംസത്തിന്റെ ദഹനം അമോണിയ എന്ന ഒരു ഉപോൽപ്പന്നം ഉത്പാദിപ്പിക്കുന്നു. ദുർഗന്ധം വമിക്കുന്ന ഒരു സംയുക്തമാണിത്, ഇത് ശരീരത്തിന് ദുർഗന്ധം നൽകും.
Story highlights- eating too much red meat