30 മിനിറ്റില്‍ ഈ ഓംലെറ്റ് കഴിച്ചാൽ സമ്മാനായി ഒരു ലക്ഷം രൂപ!

October 12, 2023

പലതരം മത്സരങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഓംലെറ്റ് കഴിച്ച് ഒരു ലക്ഷം നേടുന്ന ഒരു മത്സരമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 30 മിനിറ്റിനുള്ളില്‍ ഓംലെറ്റ് കഴിച്ച് തീര്‍ത്താല്‍ ഒരു ലക്ഷം രൂപ. കേള്‍ക്കുമ്പോള്‍ ഓംലെറ്റ് കഴിക്കാൻ എന്തിനാണ് 30 മിനുട്ടെന്ന് തോന്നിയേക്കാം. എന്നാല്‍ 31 മു‌ട്ടയും പച്ചക്കറികളും ബട്ടറും ചേര്‍ത്ത് എത്തുന്ന ഓംലെറ്റ് കഴിച്ചു തീർക്കുക എന്നത് അത്ര എളുപ്പം ടാസ്‌ക്കല്ല. (finish omelette in 30 minutes)

രാജീവ് ഭായ് എന്നയാളാണ് ഈ ഭീമന്‍ ഓംലെറ്റ് ഉണ്ടാക്കുന്നത്. 30 മിനിറ്റില്‍ ഈ ഓംലെറ്റ് കഴിച്ചുതീര്‍ത്താല്‍ ഒരു ലക്ഷം രൂപ നല്‍കാം എന്നാണ് രാജീവ് ഭായ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ 3500 മില്ലിഗ്രാം വരും ഇതിന്റെ കലോറി എന്നാണ് ഒരു ഫിറ്റ്നസ് ഇന്‍ഫ്ളുയന്‍സര്‍ കണക്ക് കൂട്ടി കണ്ട് പിടിച്ചത്.

ഒരു ലക്ഷം രൂപ ലഭിച്ചാലും ഈ ഓംലെറ്റ് കഴിച്ചാല്‍ അതില്‍ കൂടുതല്‍ തുക ആശുപത്രിയില്‍ കൊണ്ടുപോയി ചിലവാക്കേണ്ടി വരും എന്ന കമന്റുകളാണ് ഉയരുന്നത്. സമ്മിശ്ര അഭിപ്രായമാണ് മത്സരത്തെ കുറിച്ച് ഉയരുന്നത്.

Story highlights – finish omelette in 30 minutes