ചർമ്മത്തിന് ആരോഗ്യം പകരാൻ പുതിനയിലയുടെ അപൂർവ്വ ഗുണങ്ങൾ

October 26, 2023

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് പുതിനയിലയില്‍. അതുകൊണ്ടുതന്നെ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ആരോഗ്യകരമാണ്. പ്രത്യേകിച്ച ചര്‍മ്മ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്ക് മികച്ച ഒരു പരിഹാരം കൂടിയാണ് പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം.

ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ പുതിനയിലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തെ ശുദ്ധീകരിയ്ക്കാന്‍ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ആരോഗ്യമുള്ള ചര്‍മ്മത്തിന് പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം ശീലമാക്കുന്നത് ഗുണം ചെയ്യും. മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പുതിനയില നല്ലതാണ്. പുതിനയില ഫേസ്പാക്കായും ഉപയോഗിക്കാം. പുതിനയിലയും നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

Read Also: ഇത് ബഹിരാകാശത്ത് വളർന്ന ‘സിന്നിയ’ പുഷ്പം- അമ്പരപ്പിക്കുന്ന ഫോട്ടോ പങ്കുവെച്ച് നാസ

വായ്‌നാറ്റത്തിനും മികച്ച പരിഹാരമാണ് പുതിനയിലയിട്ടു തിളപ്പിച്ച വെള്ളം. രാവിലെ ഇത്തരത്തില്‍ പുതിനയിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വായ് ശുദ്ധമാവുകയും വായ്‌നാറ്റം കുറയുകയും ചെയ്യുന്നു. പുതിനയില വെള്ളം ചെറുചൂടോടുകൂടി കുടിയ്ക്കുന്നതാണ് നല്ലത്. മാത്രമല്ല ദഹനക്കേട്, മലബന്ധം തുടങ്ങിയ അസ്വസ്ഥകളും കുറയ്ക്കുന്നു. ദഹനം സുഗമമാക്കുന്നതിനും പുതിനയില സഹായിക്കും.

ശരീരഭാരം കുറയ്ക്കാനും പുതിനയിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് സഹായിക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ഇത്തരത്തില്‍ പുതിനയില വെള്ളവും കുടിച്ചാല്‍ ഒരു പരിധി വരെ അമിത വണ്ണത്തേയും ചെറുക്കാം. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താനും പുതിനയില സഹായിക്കുന്നു.

Story highlights: Health Benefits of Mint