മെലിഞ്ഞിരിക്കുന്നതായി തോന്നാൻ വസ്ത്രധാരണത്തിൽ പരീക്ഷിക്കാം, ഈ രീതികൾ..
ശരീരത്തിന്റെ ഘടന ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അത് അവരുടെ വ്യക്തിത്വത്തെ ബാധിക്കുന്ന ഒന്നല്ല. പക്ഷെ, ചില സമയങ്ങളിൽ ആത്മവിശ്വാസം ശരീര ഘടനയുമായി ബന്ധപ്പെട്ടിരിക്കും. ഞാൻ തടിച്ചിരിക്കുകയാണോ എന്ന ടെൻഷനിൽ ഏറ്റവും മികച്ച അവസരങ്ങളിൽ പോലും ആത്മവിശ്വാസം നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്നവർ ധാരാളമുണ്ട്. ആദ്യം തന്നെ പറയട്ടെ, മെലിഞ്ഞതോ തടിച്ചതോ എന്ന വിലയിരുത്തലല്ല ഒന്നിന്റെയും അടിസ്ഥാനം. ഇനി നിങ്ങളെ ചില അവസരങ്ങളിൽ അത്തരം ചിന്തകൾ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിൽ ഇതാ, വസ്ത്രധാരണത്തിലൂടെ മെലിഞ്ഞിരിക്കുന്നതായി കാണപ്പെടാം.
ഇത് പേസ്റ്റൽ കളറിലെ വസ്ത്രങ്ങളുടെ കാലമാണ്. ഇളംനിറങ്ങൾ മനോഹരമാണെങ്കിലും ഇരുണ്ടനിറങ്ങൾ നിങ്ങൾക്ക് കൂടുതൽ മെലിഞ്ഞതായി തോന്നിക്കാൻ സഹായിക്കും. കഴിയുന്നത്ര ഇരുണ്ടതും കറുപ്പും വസ്ത്രങ്ങളിൽ നിലനിർത്തുക. പ്രത്യേക അവസരങ്ങളിൽ ഷേപ്പ് വെയർ ധരിക്കുന്നത് ഉപകാരപ്രദമാണ്. ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഷേപ്പ് വെയർ ഉള്ളിൽ ധരിക്കുന്നത് ആത്മവിശ്വാസം പകരും.
ഹൈ-വെയ്‌സ്റ്റ് ജീൻസ് ഉറപ്പായും നിങ്ങളുടെ അലമാരയിൽ എപ്പോഴും ഉണ്ടായിരിക്കണം. കാരണം അവ നിങ്ങളെ ഉയരമുള്ളതും മെലിഞ്ഞതുമാക്കി മാറ്റുന്നതിനുള്ള മികച്ച ഓപ്ഷനാണ്. കറുത്ത നിറത്തിലുള്ളതും കണങ്കാലിന് തൊട്ടുമുകളിൽ വരെ മാത്രമുള്ളവയും മെലിഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാൻ മികച്ചതാണ്. ഹൈ-റൈസ് ജീൻസ് സ്വാഭാവിക അരക്കെട്ടിന് മുകളിൽ ഇരിക്കുന്നതിനാൽ മെലിഞ്ഞതായി കാണുന്നതിന് നല്ലൊരു ഓപ്ഷനാണ്.
Read also: ഹാലോവീൻ ആഘോഷിച്ച് ആനയും ഹിപ്പോപ്പൊട്ടാമസും; ചില ചിരി കാഴ്ചകൾ
മാല, കമ്മലുകൾ, വാച്ച് മുതലായവ ഉപയോഗിച്ച് നിങ്ങളുടെ രൂപം കൂടുതൽ മെച്ചപ്പെടുത്തുക. ഹൊറിസോണ്ടൽ പ്രിന്റുകൾ ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കുക, അത് വലുതോ ചെറുതോ ആകട്ടെ ഒഴിവാക്കിയാൽ മെലിഞ്ഞതായി തോന്നും. ആഴത്തിലുള്ള കഴുത്തുള്ള വെർട്ടിക്കൽ പ്രിന്റ് വസ്ത്രങ്ങൾ ധരിച്ചാൽ മെലിഞ്ഞതായും ഉയരമുള്ളതായും തോന്നും. കൂടാതെ, എ-ലൈൻ കട്ട് പോലെയുള്ള പാറ്റേണുകൾ ഉപയോഗിക്കുക. അയഞ്ഞ ഷർട്ടും ഫിറ്റ് ചെയ്ത ട്രൗസറുകളും ധരിക്കുന്നത് ഇതുപോലെ സഹായിക്കും. ഇറുകിയ വസ്ത്രങ്ങൾ പൂർണമായി ഒഴിവാക്കുക.
Story highlights- How To Dress To Look Slimmer